സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ (സിഎഫ്എസ്എൽ) നിന്നുള്ള സംഘമാണ് പരിശോധന നടത്തിയത്
കൊൽക്കത്തയിൽ ആർ ജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിൻ്റെ രണ്ടാംഘട്ട നുണ പരിശോധന (പോളിഗ്രാഫ്)പൂർത്തിയായി. സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ (സിഎഫ്എസ്എൽ) നിന്നുള്ള സംഘമാണ് പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയുടെ നുണപരിശോധനയും സി.ബി.ഐ ഉദ്യോഗസ്ഥർ നടത്തിയിരുന്നു.
ALSO READ: ചംപയ് സോറൻ ബിജെപിയിലേക്ക്; വെള്ളിയാഴ്ച അംഗത്വം സ്വീകരിക്കും
സന്ദീപ് ഘോഷും ബന്ധുക്കളുമായി ബന്ധപ്പെട്ട ഒന്നിലധികം സ്ഥലങ്ങളിൽ സിബിഐ അഴിമതി വിരുദ്ധ ബ്രാഞ്ച് ഓഗസ്റ്റ് 25 ന് പരിശോധന നടത്തിയിരുന്നു. ഓഗസ്റ്റ് 24 ന് കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഡോ.സന്ദീപ് ഘോഷിനെതിരെ സിബിഐ എഫ്ഐആർ ഫയൽ ചെയ്തത്.
ALSO READ: സ്ത്രീകൾ സുരക്ഷിതരല്ലാത്ത ആറ് രാജ്യങ്ങളിൽ ഇന്ത്യയും! ഗ്ലോബൽ പീസ് ഇൻഡക്സ് റിപ്പോർട്ട്
മെഡിക്കൽ കോളേജിലെ അഴിമതിയെ കുറിച്ച് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി സിബിഐക്ക് മൂന്നാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരം റിപ്പോർട്ട് സെപ്‌തംബർ 17 ന് സമർപ്പിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ഓഗസ്റ്റ് ഒമ്പതിനാണ് കൊൽക്കത്തയിലെ ആർ ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ട്രെയിനി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്.