വിദ്യാർഥിനിയുടെ പരാതിയിൽ ഹൽദ്‌വാനി പൊലീസ് കേസെടുത്തിട്ടുണ്ട്
ഉത്തരാഖണ്ഡിൽ അധ്യാപകനെതിരെ പരാതിയുമായി പത്താം ക്ലാസ് വിദ്യാർഥിനി. ലൈംഗിക താല്പര്യത്തോടെ തനിക്ക് നഗ്നചിത്രങ്ങൾ അയച്ചെന്നാണ് പരാതി. ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിലെ സ്വകാര്യ സ്കൂളിലെ അധ്യാപകനെതിരെയാണ് വിദ്യാർഥിനി പരാതിയുമായി എത്തിയത്. 16 കാരി തന്നെയാണ് മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞത്. പെൺകുട്ടിയുടെ പരാതിയിൽ ഹൽദ്‌വാനി പൊലീസ് കേസെടുത്തിട്ടുണ്ട്.
വാട്സ്ആപ്, സ്നാപ് ചാറ്റ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി അധ്യാപകൻ തനിക്ക് നഗ്ന ചിത്രങ്ങൾ അയച്ചെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്. പരാതി ലഭിച്ചയുടൻ തന്നെ അന്വേഷണം ആരംഭിച്ചതായും അധ്യാപകനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഹൽദ്‌വാനി സർക്കിൾ ഓഫീസർ നിതിൻ ലോഹാനി പറഞ്ഞു.