വായു മലിനീകരണത്താൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന തലസ്ഥാനവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഈ കണക്ക്
സെപ്റ്റംബറിലെ റെക്കോർഡ് മഴയ്ക്ക് ശേഷം വെള്ളിയാഴ്ച ഡൽഹിയിൽ ഒരു വർഷത്തിലെ ഏറ്റവും ശുദ്ധമായ വായുവിൻറെ ഗുണനിലവാരം രേഖപ്പെടുത്തി.വായു മലിനീകരണത്താൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന തലസ്ഥാനവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഈ കണക്ക്. എയർ ക്വാളിറ്റി ഇൻഡക്‌സ് അനുസരിച്ച് തൃപ്തികരമായ രീതിയിലാണ് വായുവിൻ്റെ ഗുണനിലവാരം എന്നാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.
ഫരീദാബാദിലെ 24 മണിക്കൂറിനിടെയുള്ള ശരാശരി AQI 24 ആണ്. ഗാസിയാബാദും നോയിഡയും യഥാക്രമം 34 ഉം 46 ഉം യും ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം, ഗുരുഗ്രാം 69, ബുലന്ദ്ഷഹർ 21, മീററ്റിൽ 28, മുസാഫർനഗർ 29 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.
Also Read: സഖാവ് ഇനി പാഠപുസ്തകം, മൃതദേഹം എയിംസിന്; അന്ത്യ യാത്രയിൽ അനുഗമിച്ച് വൻ ജനാവലി
ഡൽഹിയിൽ പെയ്ത ശക്തമായ മഴയിലാണ് മലിനീകരണം കുറഞ്ഞത്. സെപ്റ്റംബർ മാസത്തിൻ്റെ ആദ്യ ദിവസങ്ങളിൽ അതിശക്തമായ മഴയാണ് ഡൽഹിയിൽ പെയ്തത്. വർഷത്തിലെ മൊത്തം ശരാശരി മഴ 1,000 മില്ലിമീറ്റർ കടന്നു.സെപ്റ്റംബറിൽ മാത്രം 125.8 മില്ലിമീറ്റർ രേഖപ്പെടുത്തിയിട്ടുണ്ട്, ഔദ്യോഗിക കണക്കുകൾ പ്രകാരം ഇത് സാധാരണയേക്കാൾ 55% കൂടുതലാണ്.