ഫേസ്ബുക്കിൽ രസകരമായ കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു വേണുഗോപാലിൻ്റെ പ്രതികരണം
വ്യാജ മരണവാർത്തയിൽ പ്രതികരിച്ച് ഗായകൻ ജി. വേണുഗോപാൽ. ഇത് രണ്ടാം തവണയാണ് തന്നേക്കുറിച്ചുള്ള വ്യാജ മരണവാർത്തയിൽ ഗായകൻ പ്രതികരിക്കുന്നത്. ഫേസ്ബുക്കിൽ രസകരമായ കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു വേണുഗോപാലിൻ്റെ പ്രതികരണം. ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
ALSO READ: Olo | ഈ നിറം ആകെ കണ്ടത് അഞ്ച് പേര്‍ മാത്രം; പുതിയ നിറം പരിചയപ്പെടുത്തി ഗവേഷകര്‍
കശ്മീരിലെ മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറിൽ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാർത്ത സുഹൃത്തുക്കൾ അയച്ചു തന്നതെന്നും ഗായകൻ പറയുന്നു. നേരത്തെയും ജി. വേണുഗോപാൽ മരിച്ചെന്ന വ്യാജ വാർത്ത വന്നിരുന്നു. അന്ന് മരിച്ചില്ലെന്ന മറുപടി ഫോൺകോളുകളെപ്പറ്റിയും വേണുഗോപാൽ പറഞ്ഞിരുന്നു.
ജി. വേണുഗോപാലിൻ്റെ ഫേസ്ബുക്ക് കുറിപ്പ്
അങ്ങനെ ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാൻ😅. ഇപ്പോൾ, കാഷ്മീരിലെ സോൻമാർഗ്, ഗുൽമാർഗ്, പെഹൽഗാം എന്നിവിടങ്ങളിൽ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറിൽ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാർത്ത എൻ്റെ മോഡൽ സ്കൂൾ ഗ്രൂപ്പിലെ സുഹൃത്തുക്കൾ " ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്...." എന്ന ശീർഷകത്തോടെ അയച്ച് തന്നത്.
ഇനി ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങൾ ഉപദേശിക്കണേ....😁😁😁 VG.
#allfuturedeathmerchants