2023 നവംബറില്‍ റിലീസ് എന്ന അപ്ഡേറ്റ് പുറത്തു വന്നിരുന്നെങ്കിലും അതും നടന്നില്ല. സിനിമ എന്ന് റിലീസ് ചെയ്യുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'വരും ധ്രുവം വരും' എന്ന് മാത്രമായിരുന്നു ഗൗതം മേനോൻ്റെ മറുപടി.
സിനിമാപ്രേമികളുടെ ഇഷ്ടസംവിധായകരുടെ ലിസ്റ്റിൽ ഇടം നേടിയ ആളാണ് ഗൗതം വാസുദേവ് മേനോൻ. ഇപ്പോഴിതാ തന്റെ ആദ്യ മലയാള ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. മമ്മൂട്ടി നായകനായെത്തുന്ന ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് എന്ന ചിത്രത്തിൻ്റെ ടീസറും പുറത്തു വന്നു. ഈ അവസരത്തിൽ പ്രിയ സംവിധായകനോട് മറ്റൊരു ചിത്രത്തെക്കുറിച്ചാണ് ആരാധകരുടെ അന്വേഷണം. ഗൗതം മേനോന്‍- വിക്രം കൂട്ടുകെട്ടിലെ തമിഴ് സിനിമയായ 'ധ്രുവനച്ചത്തിരം സിനിമയെയാണ് ആരാധകർ ഇപ്പോൾ തിരക്കുന്നത്.
2013ലാണ് ധ്രുവനച്ചത്തിരം പ്രഖ്യാപിച്ചത്. 2016 ൽ തുടങ്ങിയ ചിത്രീകരണം പൂർത്തിയാകുകയും ചെയ്തിരുന്നു. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം റിലീസ് നീണ്ടു പോകുന്നു എന്ന റിപ്പോർട്ടുകളും വന്നിരുന്നു. 2023 നവംബറില്‍ റിലീസ് എന്ന അപ്ഡേറ്റ് പുറത്തു വന്നിരുന്നെങ്കിലും അതും നടന്നില്ല. സിനിമ എന്ന് റിലീസ് ചെയ്യുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'വരും ധ്രുവം വരും' എന്ന് മാത്രമായിരുന്നു ഗൗതം മേനോൻ്റെ മറുപടി.
ഇപ്പോൾ മ്മൂട്ടി ചിത്രം ഡൊമിനിക് അപ്ഡേഷനുകൾ വരുമ്പോൾ ഉടനെ എങ്ങാനും ധ്രുവനച്ചത്തിരം റിലീസ് ചെയ്യുമോന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. എട്ടുവർൽമായി കാത്തിരിക്കുന്നു. അടുത്തവർഷമെങ്കിലും ചിത്രം റിലീസ് ചെയ്യണമെന്നാണ് പ്രേക്ഷകരുടെ ആവശ്യം.
ചിയാൻ വിക്രമിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്പൈ ത്രില്ലറാണ് ധ്രുവനച്ചത്തിരം. വിനായകനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.ടോളിവുഡ് നടി റിതു വർമ്മയും മുതിർന്ന നായിക സിമ്രാനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു, ധ്രുവനച്ചത്തിരത്തിന്റെ സംഗീതം ഹാരിസ് ജയരാജാണ്.