fbwpx
ക്ഷേമ പെൻഷൻ തട്ടിപ്പ്: അനർഹമായി കൈപ്പറ്റിയവരിൽ നിന്നും 18 ശതമാനം പിഴ പലിശ ഈടാക്കാൻ ഉത്തരവിറക്കി ധനവകുപ്പ്
logo

ന്യൂസ് ഡെസ്ക്

Last Updated : 12 Dec, 2024 11:23 PM

വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പ് തല നടപടിയും സ്വീകരിക്കും

KERALA


ക്ഷേമ പെൻഷൻ അനർഹമായി കൈപ്പറ്റിയവരിൽ നിന്നും പിഴ പലിശ ഈടാക്കാൻ ഉത്തരവിറക്കി ധനവകുപ്പ്. അനർഹമായി കൈപ്പറ്റിയവരിൽ നിന്നും 18 ശതമാനം പിഴ പലിശ ഈടാക്കാനാണ് ധനവകുപ്പ് ഉത്തരവ് ഇറക്കിയത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പ് തല നടപടിയും സ്വീകരിക്കും. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെതാണ് സർക്കുലർ. എല്ലാ വകുപ്പ് മേധാവികൾക്കും സർക്കുലർ കൈമാറി.


ALSO READ: പനയമ്പാടം അപകടം: വിദ്യാര്‍ഥിനികളുടെ ഖബറടക്കം വെള്ളിയാഴ്ച; കരിമ്പ സ്‌കൂളിന് നാളെ അവധി


സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാർ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. ധനവകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പെൻഷൻ വാങ്ങുന്നവരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളജ് പ്രൊഫസർമാരും ഉൾപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി. കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടിയെടുക്കാനും കൈപ്പറ്റിയ തുക പലിശയടക്കം തിരിച്ചുപിടിക്കാനും ധനവകുപ്പ് നിർദേശം നൽകി.


ALSO READ: അവിഹിത ബന്ധങ്ങൾ നഷ്ടപരിഹാരത്തിന് കാരണമാകില്ല; കുടുംബ കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി


ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതെന്നാണ് കണ്ടെത്തൽ. 373 പേരാണ് ആരോഗ്യവകുപ്പിൽ നിന്നും പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുള്ളത്. 224 പേർ പൊതു പൊതുവിദ്യാഭ്യാസ വകുപ്പിലുള്ളവരും മെഡിക്കല്‍ എജ്യൂക്കേഷന്‍ വകുപ്പില്‍ 124 പേരും ഇത്തരത്തിൽ പെൻഷൻ വാങ്ങുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. കൂടാതെ ആയുര്‍വേദ വകുപ്പില്‍ (ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍) 114 പേരും മൃഗസംരണക്ഷ വകുപ്പില്‍ 74 പേരും പൊതുമരാമത്ത് വകുപ്പില്‍ 47 പേരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരാണെന്നാണ് റിപ്പോർട്ടിലുള്ളത്.








Also Read
user
Share This

Popular

KERALA
KERALA
മാനസികനില തെറ്റിയാലും ഗര്‍ഭഛിദ്രത്തിന് അവകാശമില്ലേ?