fbwpx
പാക് താരം അഭിനയിച്ച അബിര്‍ ഗുലാലിലെ പാട്ടുകള്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തു
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Apr, 2025 03:41 PM

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് പാക് നടന്‍ ഫവാദ് ഖാന്‍ രംഗത്തെത്തിയിരുന്നു.

NATIONAL


പാക് താരം ഫവാദ് ഖാന്‍ അഭിനയിച്ച ഇന്ത്യന്‍ ചിത്രം അബിര്‍ ഗുലാലിലെ പാട്ടുകള്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തു. സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പാട്ടുകളും നീക്കം ചെയ്തത്.

മെയ് 9ന് റിലീസിനൊരുങ്ങിയ ചിത്രത്തിലെ രണ്ട് ഗാനങ്ങളാണ് പുറത്തിറക്കിയിരുന്നത്. ഖുദയ ഇഷ്‌ക്, ആംഗ്രെജി രംഗ്രാസിയ എന്നീ പാട്ടുകളാണ് നീക്കം ചെയ്തത്. രണ്ട് പാട്ടുകളും ഇനി യൂട്യൂബ് ഇന്ത്യയില്‍ ലഭ്യമാകില്ല. പാട്ടിന്റെ റൈറ്റ്‌സ് സ്വന്തമാക്കിയിരുന്ന 'സരിഗമ'യുടെ യൂട്യൂബ് ചാനലിലായിരുന്നു പാട്ട് അപ്‌ലോഡ് ചെയ്തിരുന്നത്.

ഏപ്രില്‍ ഒന്നിന് ചിത്രത്തിന്റെ ടീസര്‍ വന്നതിന് പിന്നാലെ പാക് താരം അഭിനയിക്കുന്നു എന്നതിനാല്‍ ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനങ്ങള്‍ വന്നിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അബിര്‍ ഗുലാല്‍ വീണ്ടും ചര്‍ച്ചയിലേക്ക് വന്നു.


ALSO READ: ഷിൻഡെയ്ക്കെതിരായ വിവാദ പരാമർശം: കൊമേഡിയൻ കുനാൽ കമ്രയുടെ അറസ്റ്റ് തടഞ്ഞ് ബോംബെ ഹൈക്കോടതി


പിന്നാലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി തന്നെ ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് നടന്‍ ഫവാദ് ഖാന്‍ രംഗത്തെത്തിയിരുന്നു. ഇരകളായവര്‍ക്കൊപ്പം തന്റെ പ്രാര്‍ഥനകള്‍ എപ്പോഴും ഉണ്ടാകുമെന്നും ഫവാസ് പറഞ്ഞിരുന്നു.

KERALA
ഐടി പാർക്കുകളിൽ മദ്യശാലകൾക്ക് അനുമതി; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ
Also Read
user
Share This

Popular

NATIONAL
NATIONAL
"പാകിസ്ഥാന് ഒരു തുള്ളി വെള്ളം പോലും നൽകാതിരിക്കാനാണ് ആലോചിക്കുന്നത്"; സിന്ധു നദീജല കരാറിൽ നിർണായക തീരുമാനമെന്ന് കേന്ദ്രമന്ത്രി