fbwpx
കാട്ടാന ശല്യം ഒഴിവാക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കും; അമറിൻ്റെ കുടുംബത്തിന് സഹായധനം കൈമാറി റോഷി അഗസ്റ്റിൻ
logo

ന്യൂസ് ഡെസ്ക്

Posted : 30 Dec, 2024 09:23 AM

കാട്ടാന ശല്യം ഒഴിവാക്കാൻ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

KERALA


കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ മുള്ളരിങ്ങാട് കാട്ടാന ശല്യം ഒഴിവാക്കാൻ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കുടുംബത്തിന് സഹായധനം കൈമാറിയിട്ടുണ്ട്. അടുത്ത ഗഡു ഉടൻ തന്നെ കൈമാറും. പ്രദേശത്ത് ആർആർടിക്ക് ഉടൻ തീരുമാനമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.


ALSO READ: കാട്ടാന ആക്രമണത്തിൽ മരിച്ച അമറിൻ്റെ സംസ്കാരം ഇന്ന്; വണ്ണപ്പുറം പഞ്ചായത്തിൽ ഇന്ന് യുഡിഎഫ്, എൽഡിഎഫ് ഹർത്താൽ


ആവർത്തിക്കുന്ന വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തിൽ ഇന്ന് യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ഹർത്താലാണ്. ബിജെപിയും പ്രതിഷേധം നടത്തും. അമറിന്റെ സംസ്കാരത്തിന് ശേഷം മുള്ളരിങ്ങാട് പ്രതിഷേധ കൂട്ടായ്മയും ചേരും. മുള്ളരിങ്ങാട് പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ അടിയന്തരമായി കാട് കയറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സോളാർ വേലി, ആ‍ർആർടി സംഘത്തിൻ്റെ സേവനം ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഉടൻ നടപടി വേണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.


ALSO READ: EXCLUSIVE | 'മൃദംഗനാദം മൃദംഗവിഷൻ' പരിപാടിയുടെ പേരിൽ വ്യാപക പണപ്പിരിവ്; സംഘാടകർ പിരിച്ചത് ഒരു കോടിയിലധികം രൂപ


തേക്കിന്‍കൂപ്പില്‍ കെട്ടിയിരുന്ന പശുവിനെ അഴിക്കാന്‍ സുഹൃത്തിനൊപ്പം പോയപ്പോഴാണ് മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹിയെ (22) കാട്ടാന ആക്രമിച്ചത്. അപ്രതീക്ഷിതമായി കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാന ആക്രമണത്തില്‍ അമല്‍ ഇലാഹിക്ക് ഗുരുതര പരുക്കേറ്റിരുന്നു. കാട്ടാനയെ കണ്ട് പേടിച്ചോടിയ സുഹൃത്തിനും പരുക്കേറ്റു.

KERALA
ആദ്യമായല്ല ഇവിടെ വരുന്നത്, പല ഘട്ടങ്ങളിലും വന്നിട്ടുണ്ട്; സമസ്ത വേദിയിൽ രമേശ് ചെന്നിത്തല
Also Read
user
Share This

Popular

WORLD
KERALA
WORLD
നാട് കടത്താമെന്ന് വാഗ്ദാനം ചെയ്തു; പാകിസ്ഥാൻ വിടാനുള്ള അവസരം നിരസിച്ചതായി ഇമ്രാൻ ഖാൻ