നാലു വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഇരുചക്രവാഹനത്തിൽ ഹെൽമറ്റും നിർബന്ധമാക്കിയിട്ടുണ്ട്
സംസ്ഥാനത്ത് 1 മുതൽ നാലു വയസുവരെയുള്ള കുട്ടികൾക്ക് കാറിൽ പിൻ സീറ്റിൽ പ്രത്യേക സീറ്റ് നിർബന്ധമാക്കി. കേന്ദ്ര വാഹന ചട്ടത്തിന്റെ ഭാഗമായാണ് കേരളത്തിലും ഈ നിയമം നടപ്പാക്കുന്നത് എന്ന്
ഗതാഗത കമ്മീഷണർ സി എച്ച് നാഗരാജ് അറിയിച്ചു.
നാലു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് അവരുടെ ഉയരത്തിനനുസരിച്ച് സേഫ്റ്റി ബെൽറ്റോടു കൂടിയ ചൈൽഡ് ബൂസ്റ്റർ സീറ്റും ഉപയോഗിക്കണം.
ഇരു ചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന നാലു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ഹെൽമെറ്റും നിർബന്ധമാക്കി.
ഒക്ടോബർ നവംബർ മാസങ്ങളിൽ ഇതിന്റെ ബോധവൽക്കരണവും പ്രചാരണവും ഉണ്ടാകും.
ആദ്യഘട്ടത്തിൽ ഈ മാസം സമൂഹ മാധ്യമത്തിലൂടെയാണ് ഇതിനുള്ള ബോധവത്കരണം നടത്തുക. അടുത്ത മാസം താക്കീത് നൽകും. ഡിസംബർ മുതൽ സീറ്റ് ബെൽറ്റ് ഇല്ലെങ്കിൽ പിഴയീടാക്കുമെന്നും എംവിഡി വ്യക്തമാക്കി.