fbwpx
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കും; ബില്ലിന് മന്ത്രിസഭായോഗത്തിൽ അംഗീകാരം
logo

ന്യൂസ് ഡെസ്ക്

Posted : 10 Feb, 2025 10:22 PM

സ്വകാര്യ സർവകലാശാലകൾക്ക് സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ഉണ്ടാകില്ല.ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും വകുപ്പ് സെക്രട്ടറിയും സ്വകാര്യ സർവ്വകലാശാലയുടെ ഗവേണിംഗ് കൗൺസിലിൽ ഉണ്ടായിരിക്കും. അധ്യാപക, വൈസ് ചാൻസലർ നിയമനങ്ങളിൽ UGC, സംസ്ഥാന സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.

KERALA


സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കാൻ തീരുമാനം. മന്ത്രിസഭായോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്.ബില്ലിൽ ആശങ്കയറിയിച്ച സിപിഐയെ അനുനയിപ്പിച്ചാണ് തീരുമാനം. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭായോഗമാണ് സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതിനും അവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമായി നിയമനിർമ്മാണങ്ങൾ നടത്തുന്നതിനുള്ള കരട് ബില്ല്അംഗീകരിച്ചത്.

സ്പോൺസറിംഗ് ഏജൻസിക്ക് സ്വകാര്യ സർവകലാശാലക്ക് വേണ്ടി അപേക്ഷിക്കാം.25 കോടി കോർപ്പസ് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണം,അധ്യാപക വൈസ് ചാൻസലർ നിയമനങ്ങളിൽ UGC, സംസ്ഥാന സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണം,തുടങ്ങി പട്ടികജാതി,പട്ടികവർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് നിലവിലുള്ള ഫീസിളവും സ്കോളർഷിപ്പും നിലനിർത്തുമെന്നും ബില്ലിൽ വ്യക്തമാക്കുന്നു.

സ്വകാര്യ സർവകലാശാലകൾക്ക് സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ഉണ്ടാകില്ല.ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും വകുപ്പ് സെക്രട്ടറിയും സ്വകാര്യ സർവ്വകലാശാലയുടെ ഗവേണിംഗ് കൗൺസിലിൽ ഉണ്ടായിരിക്കും. അധ്യാപക, വൈസ് ചാൻസലർ നിയമനങ്ങളിൽ UGC, സംസ്ഥാന സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.


Also Read; സില്‍വര്‍ ലൈനിൽ നിർണായക നീക്കം; അലൈന്‍മെന്‍റില്‍ ഭേദഗതി വരുത്താന്‍ തയ്യാറെന്ന് കെ-റെയിൽ


ബില്ലിലെ പ്രധാന വ്യവസ്ഥകൾ;

1. വിദ്യാഭ്യാസ മേഖലയില്‍ അനുഭവപരിചയവും വിശ്വാസ്യതയുമുള്ള ഒരു സ്‌പോണ്‍സറിങ് ഏജന്‍സിക്ക് സ്വകാര്യ സര്‍വകലാശാലക്ക് വേണ്ടി അപേക്ഷിക്കാം.

2. സര്‍വ്വകലാശാലയ്ക്ക് വേണ്ടി റെഗുലേറ്ററി ബോഡികള്‍ അനുശാസിച്ചിട്ടുള്ളത് പ്രകാരമുള്ള ഭൂമി കൈവശം വയ്ക്കണം.

3. 25 കോടി കോര്‍പ്പസ് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കണം.

4. മള്‍ട്ടി-കാമ്പസ് യൂണിവേഴ്‌സിറ്റിയായി ആരംഭിക്കുകയാണെങ്കില്‍ ആസ്ഥാന മന്ദിരം കുറഞ്ഞത് 10 ഏക്കറില്‍ ആയിരിക്കണം.

5. സര്‍വ്വകലാശാലയുടെ നടത്തിപ്പില്‍ അധ്യാപക നിയമനം, വൈസ് ചാന്‍സലര്‍ അടക്കമുള്ള ഭരണ നേതൃത്വത്തിന്റെ നിയമനം ഉള്‍പ്പെടെ വിഷയങ്ങളില്‍ UGC, സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ള നിയന്ത്രണ ഏജന്‍സികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

6. ഓരോ കോഴ്‌സിലും 40 ശതമാനം സീറ്റുകള്‍ സംസ്ഥാനത്തെ സ്ഥിരം നിവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്യും. ഇതില്‍ സംസ്ഥാനത്ത് നിലവിലുള്ള സംവരണ സംവിധാനം ബാധകമാക്കും.

7 പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഫീസിളവ് / സ്‌കോളര്‍ഷിപ്പ് നിലനിര്‍ത്തും

അപേക്ഷാ നടപടിക്രമങ്ങള്‍

1. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടോടുകൂടിയ അപേക്ഷ നിശ്ചിത ഫീസ് സഹിതം സര്‍ക്കാരിന് സമര്‍പ്പിക്കുക

2. ഭൂമിയും വിഭവങ്ങളുടെ ഉറവിടവും ഉള്‍പ്പെടെ സര്‍വകലാശാലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പദ്ധതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം

3. നിയമത്തില്‍ നല്‍കിയിരിക്കുന്ന വ്യവസ്ഥകള്‍ പ്രകാരം വിദഗ്ദ്ധ സമിതി അപേക്ഷ വിലയിരുത്തും.

4. വിദഗ്ദ്ധ സമിതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു പ്രമുഖ അക്കാദമിഷ്യന്‍ (Chairperson), സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു വൈസ് ചാന്‍സലര്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കേരള സംസ്ഥാനവിദ്യാഭ്യാസ കൗണ്‍സിലിന്റെ നോമിനി. ആസൂത്രണ ബോര്‍ഡിന്റെ നോമിനി, സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ജില്ലയിലെ കലക്ടര്‍ (Members) എന്നിവര്‍ അംഗങ്ങളാകും.

5. വിദഗ്ദ്ധ സമിതി രണ്ട് മാസത്തിനകം തീരുമാനം സര്‍ക്കാരിന് സമര്‍പ്പിക്കണം

6. സര്‍ക്കാര്‍ അതിന്റെ തീരുമാനം സ്‌പോണ്‍സറിങ് ബോഡിയെ അറിയിക്കും

7. നിയമസഭ പാസാക്കുന്ന നിയമ ഭേദഗതിയിലൂടെ സര്‍വകലാശാലയെ നിയമത്തിനൊപ്പം ചേര്‍ത്തിരിക്കുന്ന ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തും.

8. സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് മറ്റ് പൊതു സര്‍വ്വകലാശാലകളെപ്പോലെ എല്ലാ അധികാരങ്ങളും അവകാശങ്ങളും ഉണ്ടാകും .


സ്വകാര്യ സർവകലാശാലകൾ വരുന്നതിൽ ആശങ്കയറിയിച്ച സിപിഐയെ കൂടി അനുനയിപ്പിച്ചാണ് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയത്.സിപിഐയുടെ എതിർപ്പിനെ തുടർന്ന് വിസിറ്റർ തസ്തിക ബില്ലിൽ നിന്ന് ഒഴിവാക്കി.മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ തന്നെ തുടങ്ങണമെന്ന ആവശ്യവും മന്ത്രിസഭ അംഗീകരിച്ചു.സ്വകാര്യ സർവകലാശാലകൾ വരുന്നതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ,നിയമ മന്ത്രിമാർ ഗവർണറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.ഈ നിയമസഭ സമ്മേളനത്തിൽ തന്നെ സഭയിൽ ബില്ല് അവതരിപ്പിക്കും.







Also Read
user
Share This

Popular

KERALA
KERALA
വഞ്ചിയൂരിൽ വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയ കേസ്: എം.വി. ഗോവിന്ദനെ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കി ഹൈക്കോടതി