തെരുവുനായക്ക് പേവിഷബാധയുണ്ടോയെന്ന് സംശയം
STRAY DOG
തലസ്ഥാനത്ത് തെരുവ് നായ ആക്രമണം. തിരുവനന്തപുരം കരമന, കൈമനം മേഖലയിലുണ്ടായ തെരുവുനായ ആക്രമണത്തിൽ 40 ഓളം പേർക്ക് പരുക്കേറ്റു. ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരെയും ഒരു നായ തന്നെയാണ് കടിച്ചതെന്നാണ് വിവരം.
നേമം ശാന്തിവിള ആശുപത്രിയിൽ എട്ടോളം പേരും ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. തെരുവുനായക്ക് പേവിഷബാധയുണ്ടോയെന്നും സംശയമുണ്ട്. നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷമായതോടെ, നഗരസഭയുടെ നേതൃത്വത്തിൽ ഡോഗ് കാച്ചർ സ്വകാഡ് തെരച്ചിൽ ആരംഭിച്ചു. രണ്ട് സ്ക്വാഡുകളായാണ് തെരച്ചിൽ നടത്തുന്നത്. ചികിത്സ തേടിയവർക്ക് പേവിഷ വാക്സിൻ നൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
READ MORE: ലൈംഗികാരോപണം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് രാജിവെക്കും