കോട്ടയം സ്വദേശി ലക്ഷ്മി ആണ് മരിച്ചത്
കോഴിക്കോട് മെഡിക്കൽ കോളേജിൽ നഴ്സിങ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശി ലക്ഷ്മി ആണ് മരിച്ചത്. 20 വയസ് ആയിരുന്നു. കോളേജിലെ ബി എസ് സി രണ്ടാം വർഷ വിദ്യാർഥിയായിരുന്നു ലക്ഷ്മി. പേയിങ് ഗസ്റ്റ് ആയി താമസിക്കുന്ന സ്ഥലത്താണ് ലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ALSO READ: വീണ്ടും! എറണാകുളം രാമമംഗലം പൊലീസ് സ്റ്റേഷനിലെ സിപിഒ ജീവനൊടുക്കി
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12ഓടെയാണ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിൽ വിവരമറിയിക്കുകയും, ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)