fbwpx
വാഹനാപകടത്തിൽ പരുക്കേറ്റവർക്ക് ഗോൾഡർ ഹവറിൽ ധനരഹിത ചികിത്സയ്ക്ക് പദ്ധതി; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീം കോടതി
logo

ന്യൂസ് ഡെസ്ക്

Last Updated : 09 Jan, 2025 02:55 PM

മാർച്ച് പതിനാലിനകം വിജ്ഞാപനം ഇറക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു

NATIONAL


വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് ഗോൾഡർ ഹവറിൽ ധനരഹിത ചികിത്സയ്ക്ക് പദ്ധതി വേണമെന്ന് സുപ്രീം കോടതി. കേന്ദ്ര സർക്കാരിനോടാണ് സുപ്രീം കോടതിയുടെ നിർദേശം. മാർച്ച് പതിനാലിനകം വിജ്ഞാപനം ഇറക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.


ALSO READ: ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തും; അഫ്ഗാനുമായി നി‍ർണായക നയതന്ത്ര ചർച്ച നടത്തി ഇന്ത്യ


വലിയ അപകടത്തിൽ പെട്ടതിന് ശേഷമുള്ള, വൈദ്യചികിത്സ ഏറ്റവും ഫലപ്രദമായ ആദ്യത്തെ 60 മിനിറ്റാണ് ഗോൾഡൻ ഹവർ. പരുക്കേറ്റവർക്ക് ഗോൾഡൻ ഹവറിൽ പണമില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കുന്നത് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പലപ്പോഴും, ഗോൾഡൻ ഹവറിൽ ആവശ്യമായ വൈദ്യചികിത്സ നൽകിയില്ലെങ്കിൽ, പരുക്കേറ്റവർക്ക് ജീവൻ വരെ നഷ്ടപ്പെട്ടേക്കാം.

മോട്ടോർ വാഹന നിയമത്തിലെ 162ആം വകുപ്പ് പ്രകാരം ഗോൾഡൻ ഹവറിൽ അപകടത്തിൽപ്പെട്ടവർക്ക് ധനരഹിത ചികിത്സ നൽകുന്ന പദ്ധതി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിന് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അഭയ് എസ്. ഓക്ക, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരുടെ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.


ALSO READ: കനേഡിയന്‍ രാഷ്ട്രീയത്തില്‍നിന്ന് നിഷ്കാസിതനാകുന്ന 'ഗോള്‍ഡന്‍ ബോയ്'


റോഡപകടങ്ങളിൽ പെട്ടവർക്കുള്ള ചികിത്സയ്ക്ക് ആവശ്യമായ തുക സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി നടത്തിയിരുന്നു. റോഡപകടത്തിൽ പെട്ടവരുടെ ഏഴ് ദിവസത്തെ ചികിത്സയ്ക്ക് 1.5 ലക്ഷം രൂപ വരെ സർക്കാർ നൽകും. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നൽകുമെന്നും മന്ത്രി അറിയിച്ചിരുന്നു. ക്യാഷ്‌ലെസ് ട്രീറ്റ്മെൻ്റ് ലഭ്യമാക്കുന്നതിനായുള്ള പദ്ധതി പ്രകാരമാണ് പുതിയ നയം അവതരിപ്പിക്കപ്പെട്ടത്. മാർച്ചോടെ പുതിയ നിയമം നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.


Also Read
user
Share This

Popular

KERALA
KERALA
സ്മൃതി തൻ ചിറകിലേറി... ഭാവഗായകന് വിട; പി. ജയചന്ദ്രന്‍ അന്തരിച്ചു