90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ കുറ്റാരോപിതർക്ക് സ്വാഭാവിക ജാമ്യം ലഭിക്കുമെന്നിരിക്കെ, മേയ് 29-നകം കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളിലാണ് താമരശേരി പൊലീസ്
ഷഹബാസ്
താമരശേരി ഷഹബാസ് കൊലക്കേസിൽ കൂടുതൽ വിദ്യാർഥികളെ പ്രതി ചേർക്കാൻ കഴിയുമോ എന്ന കാര്യത്തിൽ നിയമോപദേശം തേടാൻ അന്വേഷണ സംഘം. അക്രമം നടത്താൻ ആഹ്വാനം നടത്തിയവരിൽ കൂടുതൽ കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന കണ്ടെത്തിലിനെ തുടർന്നാണ് നീക്കം. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ കുറ്റാരോപിതർക്ക് സ്വാഭാവിക ജാമ്യം ലഭിക്കുമെന്നിരിക്കെ, മേയ് 29-നകം കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളിലാണ് താമരശേരി പൊലീസ്.
മുതിർന്നവർക്ക് സംഭവത്തിൽ പങ്കുണ്ടെന്നതിന് തെളിവ് കിട്ടിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികൾ നിലവിൽ വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിലാണ്.. ഇവരുടെ ജാമ്യപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ ജില്ല കോടതിയെ സമീപിച്ചത്. അവധിക്കാലം ആയതിനാല്‍ ആറ് വിദ്യാര്‍ഥികളെയും രക്ഷിതാക്കള്‍ക്ക് ഒപ്പം വിടണമെന്നും 34 ദിവസം ജയിലില്‍ കിടന്നത് ശിക്ഷയായി കാണണമെന്നുമായിരുന്ന പ്രതിഭാഗം ഉന്നയിച്ച പ്രധാന വാദം.
Also Read: 'വിൻസിക്ക് സർക്കാർ പിന്തുണ'; അന്വേഷണത്തോട് നടി സഹകരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്
കുട്ടികള്‍ എന്ന ആനുകൂല്യം കസ്റ്റഡിയില്‍ ഉള്ളവര്‍ക്ക് നല്‍കരുതെന്ന് ഷഹബാസിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. മകന്റെ കൊലപാതകത്തിന് പിന്നിലുള്ളവരെ കുട്ടികള്‍ എന്ന് വിളിക്കരുതെന്നും ഷഹബാസിന്റെ പിതാവ് ഇക്ബാല്‍ പറഞ്ഞിരുന്നു.
ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതര പരിക്കേറ്റ ഷഹബാസ് പിറ്റേന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്. മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നാണ് ഷഹബാസിന്റെ കുടുംബത്തിന്റെ ആവശ്യം.