fbwpx
എഡിഎമ്മിന്റെ മരണം: കണ്ണൂർ കളക്ടറുടെ മൊഴിയെടുത്തു, രേഖപ്പെടുത്തിയത് പൊലീസ് സംഘം രാത്രി ക്യാംപ് ഹൗസിലെത്തി
logo

ന്യൂസ് ഡെസ്ക്

Last Updated : 22 Oct, 2024 08:17 AM

കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കോടേരിയാണ് മൊഴിയെടുത്തത്

KERALA



എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ കളക്ടറുടെ മൊഴിയെടുത്തു. കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രി ക്യാംപ് ഹൗസിലെത്തിയാണ് കളക്ടറുടെ മൊഴി രേഖപ്പെടുത്തിയത്.

ALSO READ: എഡിഎമ്മിൻ്റെ മരണം; അന്വേഷണം വേഗത്തിൽ പൂർത്തീകരിക്കും, പി. പി. ദിവ്യക്ക് ഒരു പരിഗണനയും നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി


അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യയെ പൂർണമായും മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിപ്പറഞ്ഞു. ദിവ്യയെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും അടിയന്തരമായാണ് പുറത്താക്കിയതെന്നും സർക്കാർ ഒരു തരത്തിലുള്ള പരിഗണനയും നൽകുകയില്ലെന്നും ഇടതു മുന്നണി യോഗത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വേഗത്തിൽ പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദിവ്യയുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് ബോധ്യപ്പെട്ടാൽ സംഘടനാപരമായ നടപടി വരെ ഉണ്ടാകുമെന്ന സൂചനയാണ് ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി നൽകിയത്.
നവീൻ ബാബുവിന്റെ മരണം ഉപതെരഞ്ഞെടുപ്പിൽ ഉൾപ്പെടെ തിരിച്ചടിയാകുമെന്ന വിമർശനം മുന്നണി യോഗത്തിൽ ഉയരും മുൻപേയാണ് അധ്യക്ഷ പ്രസംഗത്തിലെ മുഖ്യമന്ത്രിയുടെ വിശദീകരണം. ഇതോടെ ഘടകകക്ഷികൾ ആരും ഇക്കാര്യത്തിലുള്ള വിമർശനം ഉന്നയിച്ചില്ല.

IPL 2025
KKR vs GT | കൊല്‍ക്കത്തയുടെ മോഹങ്ങള്‍ തല്ലിക്കെടുത്തി ഗുജറാത്ത്; ജയം 39 റണ്‍സിന്
Also Read
user
Share This

Popular

WORLD
KERALA
WORLD
ആരാകും മാർപ്പാപ്പയുടെ പിൻഗാമി? സാധ്യതാ പട്ടികയിൽ എട്ട് പേർ