fbwpx
'ജീവന് ഭീഷണി'; സ്റ്റേഷനിൽ ഹാജരാകാൻ ഒരാഴ്ച സമയം ചോദിച്ച് കുനാൽ കമ്ര; അപേക്ഷ തള്ളി മുംബൈ പൊലീസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 27 Mar, 2025 01:08 PM

ഏപ്രിൽ 3ന് മുമ്പായി പൊലീസിന് മുന്നിൽ ഹാജരായാൽ തൻ്റെ ജീവന് ഭീഷണിയായേക്കുമെന്ന് കുനാൽ കമ്ര പറഞ്ഞതായാണ് റിപ്പോർട്ട്

NATIONAL

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ പരിഹസിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിൽ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കമ്രയെ ചോദ്യം ചെയ്യാനൊരുങ്ങി മുംബൈ പൊലീസ്. ഇതിനായി തിങ്കളാഴ്ച പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ കുനാൽ കമ്രയോട് മുംബൈ പൊലീസ് ആവശ്യപ്പെട്ടു. ഹാജാരാകൻ കുനാൽ കമ്ര ഒരാഴ്ച സമയം ചോദിച്ചിരുന്നെങ്കിലും പൊലീസ് ഈ അപേക്ഷ തള്ളി.

ഏപ്രിൽ 3ന് മുമ്പായി പൊലീസിന് മുന്നിൽ ഹാജരായാൽ, തൻ്റെ ജീവന് തന്നെ ഭീഷണിയായേക്കുമെന്ന് കാണിച്ച് കുനാൽ കമ്ര സമയം നീട്ടി നൽകാൻ അപേക്ഷ നൽകിയതായാണ് റിപ്പോർട്ട്. എന്നാൽ പൊലീസ് ഈ അപേക്ഷ നിരസിച്ചു. മാനനഷ്ടം, പൊതു ദ്രോഹം എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങളാണ് കുനാൽ കമ്രയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.


ALSO READ: ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ച് പുതുച്ചേരി; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി


2022 ൽ ഉദ്ധവ് താക്കറെയെ വഞ്ചിച്ച് ഷിൻഡെ നടത്തിയ നീക്കങ്ങളെ പ്രശസ്തമായ ഹിന്ദി ഗാനത്തിന്റെ താളത്തിൽ പരാതിയായി അവതരിപ്പിച്ചായിരുന്നു സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കാമ്രയുടെ വിമർശനം. പരിപാടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പ്രതിഷേധം ശക്തമായത്.

ഏക്നാഥ് ഷിൻഡെയെ പരിഹസിച്ചതിൽ ഖേദമില്ലെന്ന് കുനാൽ കമ്ര നേരത്തെ പറഞ്ഞിരുന്നു. തനിക്ക് പരാമർശത്തിൽ ഖേദമില്ലെന്ന് കുനാൽ കാമ്ര പൊലീസിനോട് പറഞ്ഞാതായാണ് എൻഡിടിവി റിപ്പോർട്ട്. കുനാൽ കാമ്ര മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ആവശ്യപ്പെട്ടാൽ മാത്രമെ താൻ ക്ഷമാപണം നടത്തുകയുള്ളൂ എന്നാണ് കുനാൽ കാമ്രയുടെ പക്ഷം.


ALSO READ: "ഇരുരാജ്യങ്ങളുടെയും താൽപ്പര്യങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കണം"; മുഹമ്മദ് യൂനസിന് കത്തയച്ച് പ്രധാനമന്ത്രി


വിമർശനത്തിൽ ഷിൻഡെ പക്ഷ എംഎൽഎ മുർജി പട്ടേൽ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പൊതുവികാരത്തെ വ്രണപ്പെടുത്തുന്ന പരാമർശമെന്നാണ് പരാതിയിൽ പറയുന്നത്. ഹോട്ടൽ സ്റ്റുഡിയോ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായെന്നും, പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർക്കെതിരെ ആ സ്റ്റുഡിയോയിൽ മോശം പരാമർശം നടത്തിയിട്ടുണ്ടെന്നും സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്നും മന്ത്രി പ്രതാപ് സർനായിക് വ്യക്തമാക്കിരുന്നു.


Also Read
user
Share This

Popular

WORLD
KERALA
WORLD
മ്യാൻമറിൽ വീണ്ടും ഭൂകമ്പം; രക്ഷാപ്രവർത്തനം ദുഷ്‌കരം, മരണസംഖ്യ ഉയരുന്നു