fbwpx
ഇരുട്ടിനെ ഇരുട്ട് കൊണ്ട് നേരിട്ടാൽ കൂരിരിട്ടായിരിക്കും ഫലം; വർഗീയതയെ നേരിടേണ്ടത് മതനിരപേക്ഷത കൊണ്ട്: മുഖ്യമന്ത്രി
logo

ന്യൂസ് ഡെസ്ക്

Posted : 28 Dec, 2024 06:53 PM

ഭരണഘടന ശിൽപിയെ പോലും അപമാനിക്കാൻ മടിയില്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി

KERALA


ഇരുട്ടിനെ ഇരുട്ട് കൊണ്ട് നേരിട്ടാൽ കൂരിരിട്ടായിരിക്കും ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയെ നേരിടേണ്ടത് മതനിരപേക്ഷത കൊണ്ടാണ്. ഭരണഘടന ശിൽപിയെ പോലും അപമാനിക്കാൻ മടിയില്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സമത്വവും സാഹോദര്യവും ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്നവർക്കെ അബേദ്ക്കറെ അപമാനിക്കാൻ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.


"രാജ്യത്ത് പൗരാവകാശം ഹനിക്കപ്പെടുകയാണ്. സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിച്ചാൽ കൽ തുറങ്കലിൽ അടക്കുന്നു. സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്തുന്ന മാധ്യമങ്ങളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നു. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ കടന്നു കയറ്റമാണ്", മുഖ്യമന്ത്രി പറഞ്ഞു.



ALSO READഭൂരിപക്ഷ വർഗീയതയെ നേരിടാൻ ന്യൂനപക്ഷ വർഗീയതയുടെ പിന്തുണ തേടുന്നതിൽ തെറ്റില്ലെന്ന് സി.പി. ജോൺ; നിലപാട് തള്ളി വി.ഡി. സതീശൻ


"വർഗീയ അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്തുണ്ടാകുന്നത്. മത വിശ്വാസ സ്വാതന്ത്ര്യം രാജ്യത്ത് ഇന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണമെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി. വർഗീയത ആളിക്കത്തിക്കാൻ സംഘപരിവാർ മുന്നോട്ട് വരുന്നു. അക്രമികളെ സംരക്ഷിക്കുകയും ഇരകളെ കേസിൽ കുടുക്കുകയും ചെയ്യുന്നു. ഗോ സംരക്ഷകരുടെ പേരിലുള്ള വർഗീയ ഇടപെടലുകൾക്ക് സംഘപരിവാർ പിന്തുണ നൽകുന്നു,"എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


വഖഫ് സ്വത്തുക്കൾ ആകെ പിടിച്ചെടുക്കാനാണ് വഖഫ് നിയമ ഭേദഗതി എന്ന് എൻഡിഎ ഘടക കക്ഷികൾ പോലും പറഞ്ഞു. സംഘപരിവാറിൻ്റെ ന്യൂനപക്ഷ വിരുദ്ധത മുസ്ലിങ്ങളെ മാത്രമല്ല ബാധിക്കുന്നത്, മറിച്ച് മതം മാറ്റ നിരോധന നിയമത്തിൻ്റെ പേരിൽ ക്രൈസ്തവർക്കെതിരെയും ആക്രമണം നടക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.


ALSO READവയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ട്രഷററും മകനും ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത; സമഗ്രാന്വേഷണം നടത്തണമെന്ന് സിപിഎം


അയോധ്യ കൊണ്ട് ഒന്നും അവസാനിക്കാൻ പോകുന്നില്ലെന്ന് സംഘപരിവാർ മുദ്രാവാക്യം ഉയർത്തുന്നു. സംഭലിൽ മസ്ജിദ് ഭാരവാഹികളുടെ ഭാഗം പോലും കോടതി കേട്ടില്ല. രാജ്യത്ത് നടക്കുന്നത് വർഗീയമായി പിളർത്താനുള്ള ആസൂത്രിത ശ്രമമാണ്. ആരാധനാലയ സംരക്ഷണ നിയമം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.


NATIONAL
മൻമോഹൻ സിങ്ങിന്റെ സംസ്കാരം: കോൺഗ്രസും ബിജെപിയും തമ്മിൽ വാക്പോര് മുറുകുന്നു
Also Read
user
Share This

Popular

WORLD
WORLD
WORLD
ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി; ദക്ഷിണ കൊറിയയില്‍ യാത്രാവിമാനം തകർന്ന് 62 മരണം