fbwpx
ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദ് ജയിൽ മോചിതനായി
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Dec, 2024 05:59 PM

ഉമർ ഖാലിദിനെ യുഎപിഎ,രാജ്യദ്രോഹം എന്നിങ്ങനെ ഇന്ത്യന്‍ പീനല്‍ കോഡിലെ 18 കേസുകള്‍ ചുമത്തിയാണ് ജയിലിലടച്ചത്

NATIONAL


ഡൽഹി കലാപ ഗൂഢാലോചന കേസിൽ അറസ്റ്റിലായ ഉമർ ഖാലിദ് ജയിൽ മോചിതനായി. കലാപ കേസിൽ ഗൂഢാലോചന ആരോപിച്ച് കൊണ്ട് 2020 സെപ്‌തംബർ മുതൽ ഖാലിദ് റിമാൻ്റിലായിരുന്നു. ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് കൂടിയായ ഉമർ ഖാലിദിനെ യുഎപിഎ,രാജ്യദ്രോഹം എന്നിങ്ങനെ ഇന്ത്യന്‍ പീനല്‍ കോഡിലെ 18 കേസുകള്‍ ചുമത്തിയാണ് ജയിലിലടച്ചത്.


53 പേരുടെ കൊലപാതകത്തിന് കാരണക്കാരനായി എന്ന് പറഞ്ഞുകൊണ്ടാണ് 2020 സെപ്റ്റംബര്‍ 14ന് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്. അതിന് ശേഷം മേല്‍-കീഴ് കോടതികളിലെ ജാമ്യാപേക്ഷ സമര്‍പണവും തുടര്‍ച്ചയായ ജാമ്യ നിഷേധവുമാണ് ഉമറിന് നേരിടേണ്ടി വന്നത്. ഉമറിൻ്റെ പ്രസംഗം കലാപത്തിന് കാരണമായിയെന്നും കോടതി അറിയിച്ചു.


ALSO READഉമര്‍ ഖാലിദ്: തിഹാറില്‍ നിന്നും മുഴങ്ങുന്ന 'ആസാദി'


ഉമര്‍ ഖാലിദിന്‍റെ ജാമ്യഹര്‍ജി സുപ്രീം കോടതി തന്നെ പലതവണ മാറ്റി വെച്ചിരുന്നു. ഇതിനു മുമ്പ് ഒരുവട്ടം സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഉമർ ഖാലിദിന് ഒരാഴ്ചത്തെ ജാമ്യം ലഭിച്ചിരുന്നു. ഏകദേശം 800 ഓളം ദിവസങ്ങള്‍ തുടര്‍ച്ചയായി ജയിലില്‍ കിടന്നതിന് ശേഷമായിരുന്നു ഇടക്കാല ജാമ്യം കിട്ടിയത്.


ഡല്‍ഹിയെ കലാപത്തിലേക്ക് നയിച്ച പ്രതിഷേധ പ്രവര്‍ത്തനങ്ങളിലും ഗൂഢാലോചനയിലും പങ്കാളിയായി എന്നതാണ് ഉമര്‍ ഖാലിദിന് നേരെയുള്ള കുറ്റം. ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ഗൂഢാലോചനയും കലാപാഹ്വാനവും നടത്തിയെന്നാണ് 2020 നവംബറില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റ് (എഫ്.ഐ.ആര്‍ 59 /2020) പറയുന്നത്.

KERALA
തിരുവനന്തപുരത്ത് 18 കോടിയുടെ നിക്ഷേപ തട്ടിപ്പ്; വിവിധ സ്റ്റേഷനുകളിലായി പരാതി പ്രവാഹം; മുഖ്യപ്രതി പിടിയിൽ
Also Read
user
Share This

Popular

CHESS
KERALA
WORLD
ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി; ദക്ഷിണ കൊറിയയില്‍ യാത്രാവിമാനം തകർന്ന് 29 മരണം