അടിയന്തര സാഹചര്യങ്ങളില്‍ മറ്റ് എംഎല്‍എമാരുടെ സഹായം തേടണമെന്നും ഉമ തോമസ് പറഞ്ഞു
ആശുപത്രി കിടക്കയിൽ നിന്നും തൻ്റെ ഓഫീസിലെ പ്രവർത്തകർക്ക് നിർദേശം നൽകി എംഎൽഎ ഉമ തോമസ്. "Coordinate everything'..,തന്റെ അഭാവത്തിലും ഓഫിസ് കൃത്യമായി പ്രവർത്തിക്കണം, അടിയന്തര സാഹചര്യങ്ങളിൽ നമ്മുടെ മറ്റ് നിയമസഭ സാമാജികരുടെ സഹായ തേടണം, പ്രവർത്തനങ്ങളുടെ പുരോഗതിയും കൃത്യമായി വിലയിരുത്തണം", ഉമ തോമസിന്റെ നിർദേശം. അപകടം നടന്നിട്ട് ഇന്നേക്ക് പത്ത് ദിവസം പിന്നിടുകയാണ്. ഇതിൻ്റെ നിരാശയും എംഎൽഎ പ്രകടിപ്പിച്ചു. മകനോടാണ് ഒപ്പമുള്ള സ്റ്റാഫ് അംഗങ്ങളെയും, സോഷ്യൽ മീഡിയ ടീമിനെയും ഫോണിൽ വിളിയ്ക്കാൻ ആവശ്യപ്പെട്ടത്. ഏകദേശം 5 മിനിറ്റോളം കോൺഫറൻസ് നീണ്ടുനിന്നു.
മണ്ഡലത്തിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും കൃത്യമായി വിലയിരുത്തണമെന്ന് സ്റ്റാഫ് അംഗങ്ങൾക്ക് ഉമ തോമസ് നിർദേശം നൽകി. വരുന്ന നിയമസഭ സമ്മേളനത്തെ പറ്റി മകൻ വിഷ്ണുവിനോട് ചോദിച്ചടക്കം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്‍റെ നല്ല സൂചനയാണ് നൽകുന്നതെന്നും ഡോക്ടർമാർ അറിയിച്ചു. ഒരാഴ്ച കൂടി ഐസിയുവിൽ തുടരുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
ഉമ തോമസ് വീഴുന്ന ദൃശ്യം