fbwpx
'അധികാരം കിട്ടാൻ ടിഎംസി കേരള ഘടകത്തെ തകർക്കാന്‍ ശ്രമിക്കുന്നു'; തൃണമൂലിലും രക്ഷയില്ലാതെ അന്‍വർ
logo

ന്യൂസ് ഡെസ്ക്

Posted : 23 Jan, 2025 01:02 PM

മുതിർന്ന നേതാക്കളെ തെറ്റിദ്ധരിപ്പിച്ച് സംസ്ഥാന കമ്മറ്റി പിരിച്ചുവിടീച്ച ആളാണ് പി.വി. അൻവർ എന്നും ഉണ്ണി ആരോപിച്ചു

KERALA


പി.വി. അൻവറിനെതിരെ പരസ്യ പ്രതികരണവുമായി തൃണമൂൽ കോൺ​ഗ്രസ് (ടിഎംസി) കേരളാ ഘടകം. പി.വി. അൻവറിനെ അംഗീകരിക്കില്ലെന്ന് ടിഎംസി കേരളഘടകം പ്രസിഡൻറ് സി.ജി. ഉണ്ണി അറിയിച്ചു. പി.വി. അൻവർ പാർട്ടിയിലെ നേതാക്കളെയും അണികളെയും തകർക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു സി.ജി. ഉണ്ണിയുടെ ആരോപണം.


Also Read: വയനാട് പുനരധിവാസം വേഗം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സഭയിൽ; പ്രവർത്തനങ്ങൾ മന്ദഗതിയിലെന്ന് പ്രതിപക്ഷ നേതാവ്


അധികാരം കിട്ടാൻ ടിഎംസി കേരള ഘടകത്തെ തകർക്കാനാണ് അൻവർ ശ്രമിക്കുന്നത്. മുതിർന്ന നേതാക്കളെ തെറ്റിദ്ധരിപ്പിച്ച് സംസ്ഥാന കമ്മറ്റി പിരിച്ചുവിടീച്ച ആളാണ് പി.വി. അൻവർ എന്നും ഉണ്ണി ആരോപിച്ചു. അൻവറിൻ്റെ ക്രിമിനൽ ചിന്താഗതി പാർട്ടിയിൽ നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്നും സി.ജി. ഉണ്ണി ന്യൂസ് മലയാളത്തോട് പറഞ്ഞു. 


Also Read: ഞങ്ങള്‍ വികസന വിരുദ്ധരല്ല, പക്ഷെ കുടിവെള്ളം മുട്ടാന്‍ പാടില്ല; എം.ബി. രാജേഷുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബിനോയ് വിശ്വം


ഏറെ നാളത്തെ ചർച്ചകൾക്കൊടുവിലാണ് അൻവർ തൃണമൂൽ കോൺ​ഗ്രസിന്റെ ഭാ​ഗമായത്. ഇതിനു പിന്നാലെ എംഎല്‍എ സ്ഥാനവും രാജിവച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിലമ്പൂരില്‍ നിന്ന് വിജയിച്ച അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വമെടുത്താല്‍ അയോഗ്യത നേരിടേണ്ടിവരുമെന്നതിനാലായിരുന്നു രാജി. ആദ്യം തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയുമായിട്ടായിരുന്നു ചർച്ച. എന്നാൽ അത് ഫലം കണ്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് ഡിഎംകെ പ്രവേശനം തടഞ്ഞതെന്ന് ആരോപിച്ച അൻവർ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്നൊരു പ്രസ്ഥാനവും തുടങ്ങി. എന്നാൽ രാഷ്ട്രീയമായി മുന്നേറ്റമുണ്ടാക്കാൻ ഡിഎംകെയ്ക്ക് സാധിച്ചില്ല.

TENNIS
ഓസ്ട്രേലിയൻ ഓപ്പൺ: അരീന സബലെങ്ക x മാഡിസൻ കീസ് കലാശപ്പോരാട്ടം ശനിയാഴ്ച
Also Read
user
Share This

Popular

KERALA
KERALA
20 മണിക്കൂർ നീണ്ട രക്ഷാദൗത്യം; മലപ്പുറത്ത് കിണറ്റിൽ വീണ കാട്ടാനയെ പുറത്തെത്തിച്ചു