പന്നിയങ്കര ഭാഗത്തിലൂടെ വന്ദേഭാരത് കടന്നുപോയപ്പോള്‍ അസാധാരണ ശബ്ദം കേട്ടു. ഇതിന് പിന്നാലെ ലോക്കോ പൈലറ്റ് റെയില്‍വേ പൊലീസിനെ അറിയിക്കുകയായിരുന്നു.
കോഴിക്കോട് പന്നിയങ്കരയ്ക്ക് സമീപം റെയില്‍വേ പാളത്തില്‍ കല്ലുകള്‍ വെച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കല്ലായി സ്വദേശി നിഖിലിനെയാണ് ആര്‍പിഎഫ് പിടികൂടിയത്. നിഖില്‍ ലഹരിക്ക് അടിമായണെന്നും പൊലീസ് അറിയിച്ചു.
പന്നിയങ്കരയ്ക്ക് സമീപം രാമ കൃഷ്ണ മിഷന്‍ ഹൈസ്കൂളിനോട് ചേര്‍ന്നുള്ള റെയില്‍വേ ട്രാക്കിലാണ് കല്ലുകള്‍ വെച്ചത്. പന്നിയങ്കര ഭാഗത്തിലൂടെ വന്ദേഭാരത് കടന്നുപോയപ്പോള്‍ അസാധാരണ ശബ്ദം കേട്ടു. ഇതിന് പിന്നാലെ ലോക്കോ പൈലറ്റ് റെയില്‍വേ പൊലീസിനെ അറിയിക്കുകയായിരുന്നു.
ALSO READ: കോട്ടയം മെഡിക്കൽ കോളേജിൽ ഒളിക്യാമറ; നഴ്സിങ് ട്രെയിനിയായ യുവാവ് പിടിയിൽ
വന്ദേഭാരത് എക്‌സ്പ്രസ് പാളത്തിലെ കല്ലുകള്‍ക്ക് മുകളിലൂടെ കയറിയിറങ്ങി. വന്‍ ദുരന്തമാണ് ഒഴിവായത്. ഇന്നലെ രാത്രി 9.45 ഓടെയാണ് സംഭവം. . നിഖിലിന് പുറമെ മൂന്ന് പേര്‍ കൂടി പിടിയിലാവാനുണ്ട്. പൊലീസിനെ കണ്ട സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ റെയില്‍വേ ട്രാക്കിലിരുന്ന് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നുവെന്നും റെയില്‍വേ പൊലീസ് പറഞ്ഞു. റെയില്‍വേ ഭൂമിയില്‍ അതിക്രമിച്ച് കയറിയതിനും ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ അട്ടിമറിച്ചതിനുമാണ് കേസ്.