fbwpx
മാസപ്പടി കേസിൽ നിർണായക നടപടി; വീണ വിജയൻ്റെ മൊഴിയെടുത്ത് SFIO
logo

ന്യൂസ് ഡെസ്ക്

Last Updated : 13 Oct, 2024 01:44 PM

കഴിഞ്ഞ ബുധനാഴ്ച ചെന്നൈ ഓഫീസിൽ വെച്ചാണ് വീണയുടെ മൊഴിയെടുത്തത്

KERALA


സിഎംആർഎൽ മാസപ്പടി കേസിൽ വീണ വിജയൻ്റെ മൊഴിയെടുത്ത് എസ്എഫ്ഐഒ. കഴിഞ്ഞ ബുധനാഴ്ച ചെന്നൈ ഓഫീസിൽ വെച്ചാണ് വീണയുടെ മൊഴിയെടുത്തത്. എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.

വീണയുടെ കമ്പനിയായ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി കേസിലാണ് എസ്എഫ്ഐഒ അന്വേഷണം നടക്കുന്നത്. കേസിൽ സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും ആദ്യം തന്നെ വിവരങ്ങൾ ശേഖരിച്ചിരുന്നു. അന്വേഷണം തടയാൻ സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ആ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ ആണ് നടപടി.

സിഎംആർഎല്ലിൻ്റെ ഉദ്യോഗസ്ഥരിൽ നിന്നും നേരത്തെ തന്നെ കേസിൽ മൊഴിയെടുത്തിരുന്നു. അന്വേഷണ റിപ്പോർട്ട് അടുത്ത മാസം സമർപ്പിക്കാനിരിക്കെയാണ് വീണ വിജയൻ്റെ മൊഴി എടുത്തിരിക്കുന്നത്.

കരിമണൽ കമ്പനിയായ സിഎംആർഎലിൽനിന്ന് എക്സാലോജിക് സൊലൂഷൻസ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് എസ്എഫ്ഐഒ അന്വേഷണം. 1.72 കോടി രൂപ വ്യാജ കൺസൾട്ടൻസിയിലൂടെ തട്ടിയെടുത്തു എന്നാണ് വീണയുടെ കമ്പനിക്കെതിരെയുള്ള കുറ്റം. ഐടി അനുബന്ധ സേവനങ്ങൾക്കാണ് പണം നൽകിയതെന്നാണ് സിഎംആർഎല്ലിൻ്റേയും എക്സാലോജിക്കിൻ്റേയും വാദം.


Also Read: മാസപ്പടി കേസില്‍ സിഎംആർഎല്‍ ഉദ്യോഗസ്ഥർക്ക് എസ്എഫ്ഐഒ സമൻസ്; അറസ്റ്റ് തടയാന്‍ ഡൽഹി ഹൈക്കോടതിയില്‍ ഹർജി



CRICKET
അശ്വിനെ മറികടന്ന് ബുംറ; ഐസിസി റാങ്കിങ്ങില്‍ ചരിത്രം തിരുത്തി ഇന്ത്യന്‍ പേസ് വിസ്മയം
Also Read
user
Share This

Popular

KERALA
NATIONAL
കോഴിക്കോട് കാപ്പാട് ബീച്ചില്‍ തീപിടിത്തം