പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കോന്നി കൂടലിൽ നിയന്ത്രണം വിട്ട അയ്യപ്പഭക്തരുടെ കാർ ഓട്ടോയിലേക്കും ഉന്തുവണ്ടിയിലേക്കും ഇടിച്ചുകയറി
സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിൽ ഉണ്ടായ വാഹനാപകടങ്ങളിൽ ഒരു കുട്ടിയുൾപ്പടെ മൂന്ന് പേർ മരിച്ചു. നിരവധിയാളുകൾക്ക് പരുക്ക്. കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് ഒരു വിദ്യാർഥി മരിച്ചു. അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. അപകടത്തിൽ 15 വിദ്യാർഥികൾക്കാണ് പരുക്കേറ്റത്.
തിരുവനന്തപുരം അയിര കുളത്ത് കാർ കുളത്തിൽ വീണ് ഒരാൾ മരിച്ചു. അയിര സ്വദേശി പ്രദീപ് ആണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് അപകടമുണ്ടായത്. അഞ്ചു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ALSO READ: കണ്ണൂരില്‍ അപകടത്തില്‍പ്പെട്ട ബസ് അമിത വേഗത്തില്‍; റോഡിലെ വളവും അശാസ്ത്രീയമെന്ന് എംവിഐ
പത്തനംതിട്ട നരിയാപുരത്ത് സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മാവേലിക്കര സ്വദേശി അഖിൽ കൃഷ്ണൻ ആണ് മരിച്ചത്. ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേരാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്. പരുക്കേറ്റ സ്ത്രീയെയും കുട്ടിയെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കോന്നി കൂടലിൽ നിയന്ത്രണം വിട്ട അയ്യപ്പഭക്തരുടെ കാർ ഓട്ടോയിലേക്കും ഉന്തുവണ്ടിയിലേക്കും ഇടിച്ചുകയറി. ഉന്തുവണ്ടിയിൽ കപ്പലണ്ടി കച്ചവടം ചെയ്യുന്ന ആൾ തല നാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഓട്ടോ ഡ്രൈവറും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.