ഇന്ന് പുലര്‍ച്ചെ 3.30ന് തിരുവനന്തപുരം പാളയം മാര്‍ക്കറ്റിനടുത്ത് വെച്ചാണ് സംഭവം.
അക്രമം തടയാന്‍ ശ്രമിച്ച പൊലീസുകാരന്റെ കൈ കടിച്ചു മുറിച്ച് യുവാവ്. തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ പ്രസൂൺ നമ്പിയുടെ കൈയാണ് ഇയാൾ കടിച്ച് മുറിച്ചത്. എസ്.ഐ പ്രസൂണിന്റെ വലതുകാല്‍ ചവിട്ടിയൊടിക്കാനും പ്രതി ശ്രമിച്ചു.
ഇന്ന് പുലര്‍ച്ചെ 3.30ന് തിരുവനന്തപുരം പാളയം മാര്‍ക്കറ്റിനടുത്ത് വെച്ചാണ് സംഭവം. പാളയം മാര്‍ക്കറ്റിന് മുന്‍വശത്ത് വെച്ച് നാട്ടുകാരെ ആക്രമിക്കുന്നത് കണ്ട് പിടിച്ചു മാറ്റാന്‍ ശ്രമിച്ച പൊലീസുകാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളക്കടവ് സ്വദേശി റിതു മാത്യുവാണ് പിടിയിലായത്. ഗുരുതരമായി പരുക്കേറ്റ പൊലീസുകാരന്‍ ചികിത്സയിലാണ്.