fbwpx
വാളയാര്‍ കേസ്: മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, വിചാരണകോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഇളവ്
logo

ന്യൂസ് ഡെസ്ക്

Posted : 02 Apr, 2025 11:30 AM

ഒരു നടപടികളും പാടില്ലെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. മാതാപിതാക്കള്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഇളവ് നൽകിയിട്ടുണ്ട്

KERALA


വാളയാര്‍ കേസില്‍ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. സിബിഐയുടെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഒരു നടപടികളും പാടില്ലെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. മാതാപിതാക്കള്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഇളവ് നൽകിയിട്ടുണ്ട്. ഹര്‍ജിയില്‍ ഹൈക്കോടതി അവധിക്കാലത്തിന് ശേഷം വിശദമായ വാദം കേൾക്കും.


ALSO READ: നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ അവസാനഘട്ടത്തിൽ; വാദം ഈ മാസം 11ന് പൂർത്തിയാകും


മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളോട് ഹാജരാകാൻ കോടതി കഴിഞ്ഞ ദിവസമാണ് നിർദേശം നൽകിയത്. 25ന് വിചാരണ കോടതിയായ കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരാകാനായിരുന്നു നിർദേശം നൽകിയത്. മാതാപിതാക്കളെ രണ്ടും മൂന്നും പ്രതികളാക്കിയായിരുന്നു സിബിഐ കുറ്റപത്രം സമർപിച്ചത്. രജിസ്റ്റർ ചെയ്ത ഒൻപത് കേസുകളിൽ ആറിലും മാതാപിതാക്കളെയാണ് പ്രതി ചേർത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്.

ജീവനൊടുക്കിയ പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ മാതാപിതാക്കൾ ഒത്താശ ചെയ്തുവെന്നായിരുന്നു സിബിഐ കുറ്റപത്രം. മക്കളുടെ മുന്നിൽ വെച്ച് അമ്മയുമായി ഒന്നാം പ്രതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇളയ കുട്ടിയെ ഒന്നാം പ്രതിക്ക് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണ്. മൂത്തമകളുടെ ആത്മഹത്യക്ക് കാരണക്കാരൻ ഒന്നാം പ്രതിയാണെന്ന് അമ്മക്കറിയാം. ബലാത്സംഗം ചെയ്യാൻ കുഞ്ഞുങ്ങളെ മാതാപിതാക്കൾ ഇട്ടുകൊടുക്കുകയായിരുന്നുവെന്നുമാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്.


ALSO READ: "സ്ത്രീകളോട് മാന്യമായി പെരുമാറിയില്ലെങ്കിൽ മോന്ത അടിച്ച് പൊളിക്കും"; പഞ്ചായത്ത് സെക്രട്ടറിക്ക് മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ ഭീഷണി


2017 ജനുവരി 13നാണ് വാളയാര്‍ പെണ്‍കുട്ടികളില്‍ മൂത്ത സഹോദരിയെയും, മാര്‍ച്ച് 4ന് ഇളയ സഹോദരിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ മുഴുവന്‍ പ്രതികളെയും വിചാരണകോടതി വെറുതേ വിട്ടതോടെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സിബിഐയുടെ ആദ്യ കുറ്റപത്രം തള്ളിയ കോടതി വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചു. തുടർന്നാണ് സിബിഐ രണ്ടാമതും കുറ്റപത്രം സമർപ്പിച്ചത്.

KERALA
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിയേയും ഷൈൻ ടോം ചാക്കോയേയും ചോദ്യം ചെയ്യും
Also Read
user
Share This

Popular

KERALA
KERALA
സാമുദായിക സംഘടനകളുമായുള്ള ബന്ധം വിപുലമാക്കാൻ രാജീവ് ചന്ദ്രശേഖർ; ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി