fbwpx
ബംഗാൾ വെള്ളപ്പൊക്കം: പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മമത
logo

ന്യൂസ് ഡെസ്ക്

Last Updated : 22 Sep, 2024 04:04 PM

ദാമോദർ വാലി കോർപ്പറേഷൻ (ഡിവിസി) മുന്നറിയിപ്പില്ലാതെ ജലസംഭരണികളിൽ നിന്ന് വെള്ളം തുറന്നുവിട്ടത് ചൂണ്ടിക്കാട്ടിയാണ് കത്ത്

NATIONAL


ബംഗാളിലെ വെള്ളപ്പൊക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി മമത ബാനർജി. പശ്ചിമ ബംഗാളിലെയും ജാർഖണ്ഡ് സംസ്ഥാനങ്ങളിലെയും ദാമോദർ നദിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ദാമോദർ വാലി കോർപ്പറേഷൻ (ഡിവിസി) മുന്നറിയിപ്പില്ലാതെ ജലസംഭരണികളിൽ നിന്ന് വെള്ളം തുറന്നുവിട്ടത് ചൂണ്ടിക്കാട്ടിയാണ് കത്ത്. ഇത്തരത്തിലുള്ള ഏകപക്ഷീയ തീരുമാനങ്ങളോട് യോജിക്കുന്നില്ലെന്നും മമത കത്തിലൂടെ വ്യക്തമാക്കി.

ദാമോദർ വാലി കോർപ്പറേഷൻ ബംഗാൾ സർക്കാരുമായി ആലോചിക്കാതെ ജല സംഭരണികളിൽ നിന്ന് വെള്ളം തുറന്നുവിട്ടത് തെക്കൻ ജില്ലകളിലെ വെള്ളത്തിലാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി മോദിക്ക് മമത കത്തയച്ചത്. കേന്ദ്രസ്ഥാപനമായ ദാമോദർ വാലി കോർപ്പറേഷൻ പലതവണ ഇതേ കാര്യം ചെയ്തെന്നാണ് മമതയുടെ പരാതി. സംസ്ഥാന സർക്കാരിന് ഒരു അറിയിപ്പും നൽകാതെ വെള്ളം തുറന്നുവിടുന്നത് പതിവാണ്. തൻ്റെ സർക്കാരിൻ്റെ അഭിപ്രായങ്ങൾ മാനിക്കപ്പെടാറില്ലെന്നും മമത പരാതിയിൽ പറയുന്നു.

ALSO READ: പ്രളയത്തില്‍ വലഞ്ഞ് ബംഗാള്‍ ജനത; മൂന്ന് ലക്ഷത്തിലധികം ജനങ്ങള്‍ ക്യാമ്പുകളില്‍

ദാമോദർ വാലി റിസർവോയർ റെഗുലേഷൻ കമ്മിറ്റിയുമായുള്ള ചർച്ചകൾ സമവായത്തോടെയും സഹകരണത്തോടെയുമാണ് നടന്നതെന്ന് കേന്ദ്രമന്ത്രി പറയുന്നുണ്ട്. എന്നാൽ അതിനോട് യോജിക്കുന്നില്ലെന്നും തീരുമാനങ്ങൾ ഏകപക്ഷീയമായാണ് സംഭവിക്കുന്നതെന്നും മമത പറഞ്ഞു.

സെപ്റ്റംബർ 20നും മമത പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. സംസ്ഥാനത്തെ 50 ലക്ഷം ആളുകൾ പ്രളയക്കെടുതിയിൽ അകപ്പെട്ടിട്ടുണ്ടെന്നും വ്യാപകമായ നാശം പരിഹരിക്കാൻ കേന്ദ്ര ഫണ്ട് ഉടൻ അനുവദിക്കണമെന്നും അവർ കത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡിവിസി റിസർവോയറുകളിൽ നിന്ന് വെള്ളം തുറന്നുവിടുന്നതിനെക്കുറിച്ച് സംസ്ഥാന ഉദ്യോഗസ്ഥരെ എല്ലാ ഘട്ടങ്ങളിലും അറിയിച്ചിരുന്നു എന്നാണ് കേന്ദ്ര ജലശക്തി മന്ത്രി സിആർ പാട്ടീൽ കത്തിന് മറുപടി നൽകിയത്.

അതേസമയം ബംഗാളിലെ മഴയും വെള്ളപ്പൊക്കവും മൂന്ന് ലക്ഷത്തിലധികം ജനങ്ങളെയാണ് സാരമായി ബാധിച്ചത്. മൂന്ന് ആഴ്ചയോളമായി പതിനായിരക്കണക്കിന് പേരാണ് വീടും പണിയുമില്ലാതെ വെള്ളപ്പൊക്കത്തിൽ കഴിയേണ്ട അവസ്ഥയിലായിരിക്കുന്നത്. 1998ന് ശേഷം ഇത്രയും കനത്ത വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. മഴയ്‌ക്കൊപ്പം കരകവിഞ്ഞൊഴുകിയ ഹൂഗ്ലി നദി, ഫുൽഹാറും മാൾഡയും ഉൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളിൽ നാശം വിതച്ചു.


KERALA
അതിജീവിതയുടെ ആഗ്രഹത്തിനൊപ്പം നിന്ന് കോടതി; മനസാന്നിധ്യം വീണ്ടെടുത്ത് ഉന്നതപഠനത്തിന് യോഗ്യത നേടി വിദ്യാർഥിനി
Also Read
user
Share This

Popular

KERALA
KERALA
"റീൽസ് ഷൂട്ടിങ്ങിനിടെ അപമര്യാദയായി പെരുമാറി"; ഇൻഫ്ലുവെൻസർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്