ഇനി രണ്ട് മാസം ഈ സഞ്ചാരി ഭൂമിയെ ചുറ്റും, നമ്മുടെ ചന്ദ്രന് കൂട്ടായി. സെപ്റ്റംബര്‍ 29 മുതലാണ് 2024 PT5 എന്നറിയപ്പെടുന്ന ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയത്. ചന്ദ്രനേക്കാള്‍ കുഞ്ഞന്‍ ആയതുകൊണ്ട് മിനി മൂണ്‍ എന്നാണ് വിളിപ്പേര്.
പത്ത് മീറ്റര്‍ വ്യാസമുള്ള മിനി മൂണ്‍ നവംബര്‍ 25 വരെ ഭൂമിയുടെ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കും. അര്‍ജുന എന്ന ഛിന്നഗ്രഹ കൂട്ടത്തിന്റെ ഭാഗമാണ് മിനിമൂണ്‍. നാസയുടെ ആസ്റ്ററോയിഡ് ടെറസ്ട്രിയല്‍-ഇംപാക്റ്റ് ലാസ്റ്റ് അലേര്‍ട്ട് സിസ്റ്റം (ATLAS) ആഗസ്റ്റ് 7 നാണ് മിനി മൂണിനെ ആദ്യമായി കണ്ടെത്തിയത്. അര്‍ജുന ഛിന്നഗ്രഹ വലയത്തില്‍ ഉള്‍പ്പെട്ട 2024 PT5 ന് നമ്മുടെ ഗ്രഹത്തിനു ചുറ്റും പൂര്‍ണ ജീവിതം പൂര്‍ത്തിയാക്കില്ല. സൗരയൂഥത്തിലൂടെയുള്ള യാത്ര തുടരുന്നതിന് മുമ്പ് ഭൂമിയുടെ ഗുരുത്വാകര്‍ഷണത്താല്‍ അതിന്റെ പാതയില്‍ ചെറിയ മാറ്റം വരും.
ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ വലയം ചെയ്യുന്ന പ്രതിഭാസം അപൂര്‍വമായി മാത്രമാണ് സംഭവിക്കാറ്. ഭൂമിയ്ക്കും ചൊവ്വയ്ക്കും ഇടയിലുള്ള അര്‍ജുന ഛിന്നഗ്രഹ വലയത്തില്‍ ഭ്രമണം ചെയ്യുന്ന PT5 ഭൂമിയുടെ ഗുരുത്വാകര്‍ഷണം മൂലമാണ് ഭ്രമണപഥത്തിലേക്ക് എത്തുന്നത്. ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തുന്ന ഛിന്ന ഗ്രഹം ചന്ദ്രനോടൊപ്പം അര്‍ധവൃത്താകൃതിയില്‍ ഭൂമിയെ ചുറ്റും.
Also Read: വരുന്നു 2024ലെ രണ്ടാം ചന്ദ്രഗ്രഹണം; ഇന്ത്യയിൽ കാണാനാകുമോ?
ഭൂമിക്ക് അപകടകാരിയാകുമോ മിനി മൂണ്‍?
പത്ത് മീറ്റര്‍ വ്യാസവും 33 അടിയും മാത്രമുള്ള മിനി മൂണ്‍ ഭൂമിക്ക് ഒരു തരത്തിലും ഭീഷണിയാകില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഭൂമിയില്‍ നിന്ന് ഏകദേശം 2.6 ദശലക്ഷം അകലത്തിലാണ് മിനി മൂണ്‍ ഭ്രമണം ചെയ്യുന്നത്. മണിക്കൂറില്‍ 3540 കിലോമീറ്റര്‍ വേഗതയിലാണ് മിനി മൂണ്‍ ഭൂമിയെ ചുറ്റുന്നത്. ഇത് ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരത്തേക്കാള്‍ 10 മടങ്ങ് കൂടുതലാണ്. 56 ദിവസം ഭൂമിയെ ചുറ്റിക്കറങ്ങിയ ശേഷം തിരിച്ച് സ്വന്തം വലയമായ അര്‍ജുന ബെല്‍റ്റിലേക്ക് മടങ്ങും.
നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുമോ?
ചന്ദ്രന്റെ അത്ര പ്രകാശപൂരിതമോ വലുപ്പമോ ഇല്ലാത്തത്തിനാല്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് മിനി മൂണ്‍ കാണാനാകില്ല. ഭൂമിയില്‍ നിന്ന് കാണണമെങ്കില്‍ 30 ഇഞ്ച് ദൂരദര്‍ശിനി ഉപയോഗിച്ച് വീക്ഷിക്കണം.
ഭൂമിക്ക് ചുറ്റും കറങ്ങുന്ന ആദ്യ മിനി മൂണ്‍ ആണോ?
അപൂര്‍വമാണെങ്കിലും ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തുന്ന ആദ്യ മിനി മൂണ്‍ അല്ല PT5. മുന്‍ വര്‍ഷങ്ങളിലും സമാനമായ രീതിയിലുള്ള പ്രതിഭാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2022 ചത1 പോലെയുള്ള ചില ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ ആവര്‍ത്തിച്ചുള്ള സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.