കൂമന്തോട്, എടപ്പുഴ, ഈന്തുംകരി വാർഡുകളിലാണ് നിരോധനാജ്ഞയുള്ളത്
കണ്ണൂർ കരികോട്ടക്കരി ടൗണിന് സമീപം കാട്ടാനയിറങ്ങി. എടപ്പുഴ റോഡില്‍ വെന്തചാപ്പയിലെ ജോഷിയുടെ വീടിന്റെ സമീപം നിലയുറപ്പിച്ചിരിക്കുകയാണ് ആന. അയ്യങ്കുന്ന് പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. കൂമന്തോട്, എടപ്പുഴ, ഈന്തുംകരി വാർഡുകളിലാണ് നിരോധനാജ്ഞയുള്ളത്. എടപ്പുഴ റോഡില്‍ ആന ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
കരിക്കോട്ടക്കരിയില്‍ എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വാഹനത്തെ ആക്രമിക്കാനും ആന ശ്രമിച്ചു. ഈ സാഹചര്യത്തിൽ പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കരിക്കോട്ടക്കരി പോലീസും സ്ഥലത്തുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് കരിക്കോട്ടക്കരി പൊലീസ് സ്‌റ്റേഷനു സമീപം കാട്ടാനകളെ ആദ്യം കണ്ടത്.
കഴിഞ്ഞദിവസം കീഴ്പ്പള്ളി വട്ടപ്പറമ്പ് മേഖലയിലും കാട്ടാനയെത്തിയിരുന്നു. തുടർന്ന് നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആനയെ പുഴ കടത്തിവിട്ടു.