ആനയ്ക്ക് ചികിത്സ വേണം എന്ന് വാഴച്ചാൽ ഡി എഫ് ഓ ആർ ലക്ഷ്മിയുടെ റിപ്പോർട്ടിൽ പറയുന്നു.ആനയെ ചികിത്സിക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡന് ഡിഎഫ്ഒ റിപ്പോർട്ട് നൽകി.
തൃശൂർ അതിരിപ്പിള്ളിയിൽ മറ്റൊരു ആനയ്ക്ക് കൂടി പരിക്ക്.ഏഴാറ്റുമുഖം ഗണപതിയുടെ കാലിലാണ് പരിക്കേറ്റിരിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് നടത്തിയ പരിശോധനയിൽ ആനയുടെ കാൽപാദത്തിൽ പരിക്ക് കണ്ടെത്തിയത്. ആനയുടെ പരിക്ക് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
മുൻകാലുകളിൽ ഒന്ന് നിലത്ത് ഊന്നാതെയാണ് ഗണപതി നടക്കുന്നത്. ആനയ്ക്ക് ചികിത്സ വേണം എന്ന് വാഴച്ചാൽ ഡി എഫ് ഓ ആർ ലക്ഷ്മിയുടെ റിപ്പോർട്ടിൽ പറയുന്നു.ആനയെ ചികിത്സിക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡന് ഡിഎഫ്ഒ റിപ്പോർട്ട് നൽകി.
വൈൽഡ് ലൈഫ് വാർഡൻ്റെ നിർദ്ദേശാനുസരണമാകും തുടർ നടപടി.വന്യമൃഗങ്ങളുടെ സുരക്ഷയെ ഉറപ്പാക്കാൻ നാളെ അതിരപ്പിള്ളി വനമേഖലയിൽ പ്രത്യേക ശുചീകരണ പരിപാടി നടത്തും.വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നാളെ ശുചീകരണം നടത്തുക.