fbwpx
സനാതന ധര്‍മത്തെ കൂട്ടുപിടിച്ച് ആം ആദ്മി പാര്‍ട്ടി; കെജ്‌രിവാളിന്റെ ഹിന്ദുത്വ നിലപാടുകള്‍ വോട്ടാകുമോ?
logo

ന്യൂസ് ഡെസ്ക്

Last Updated : 15 Jan, 2025 12:07 PM

'വൈ അയാം എ ഹിന്ദു' എന്ന് പുസ്തകമെഴുതിയ ഡോ. ശശി തരൂരിന്റെ ഹിന്ദുത്വയല്ല അരവിന്ദ് കെജ്‌രിവാളിന്റേത്.

NATIONAL


കേരളത്തില്‍ സനാതന ധര്‍മത്തെ തള്ളിപ്പറഞ്ഞ് ഇന്ത്യാ മുന്നണിയുടെ ഭാഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍, ഡല്‍ഹിയില്‍ സനാതന ധര്‍മത്തിനു വേണ്ടി കൂട്ടായ്മ തന്നെ ഉണ്ടാക്കി അതേ ഇന്ത്യാ സഖ്യത്തിലെ അരവിന്ദ് കെജ്‌രിവാൾ. ഈ തെരഞ്ഞെടുപ്പ് കാലത്ത് കെജ്‌രിവാള്‍ കൈക്കൊണ്ട ഹിന്ദുത്വ നിലപാടുകള്‍ വോട്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.

2013 ല്‍ ഡല്‍ഹിയില്‍ രാമരാജ്യം സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ച് തുടക്കം. കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം വേണമെന്ന പ്രഖ്യാപിച്ചത് 2015 ല്‍. 2020 ല്‍ ഹനുമാന്‍ ചാലീസ നീട്ടിച്ചൊല്ലി. ഇപ്പോള്‍ സനാതന്‍ സേവാ സമിതിയുമായി കെജ്‌രിവാള്‍ ഇറങ്ങിക്കഴിഞ്ഞു.

കെജ്‌രിവാളിന്റെ രാഷ്ട്രീയ ചരിത്രമറിയുന്നവര്‍ക്ക് അത്ഭുതമോ അമ്പരപ്പോ ലവലേശം ഉണ്ടാകില്ല. എന്തുകൊണ്ടെന്നാല്‍ അദ്ദേഹം വിശ്വാസിയാണ്. ആ വിശ്വാസം തുറന്നു പറഞ്ഞുതന്നെ പൊതുമണ്ഡലത്തില്‍ നില്‍ക്കുന്നയാളാണ്.

'വൈ അയാം എ ഹിന്ദു' എന്ന് പുസ്തകമെഴുതിയ ഡോ. ശശി തരൂരിന്റെ ഹിന്ദുത്വയല്ല അരവിന്ദ് കെജ്‌രിവാളിന്റേത്. ഹിന്ദുവാണെന്ന് വോട്ടര്‍മാര്‍ അറിയണം എന്നു മാത്രമേ തെരഞ്ഞെടുപ്പ് കാലത്ത് അതു പറയുന്നതിലൂടെ ഡോ. തരൂര്‍ ലക്ഷ്യമിടുന്നുള്ളൂ. എന്നാല്‍ ഹിന്ദുത്വയുടെ സംരക്ഷനും യോദ്ധാവുമാണെന്ന് പൊതുജനം അറിയണം എന്ന നിലപാടുകാരനാണ് അരവിന്ദ് കെജ്‌രിവാള്‍.


ALSO READ: "വ്യാജ വാഗ്ദാനങ്ങളുടെ കാര്യത്തിൽ പ്രധാനമന്ത്രി മോദിയും കെജ്‌രിവാളും ഒരുപോലെ"; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി


'കട്ടര്‍ ഹനുമാന്‍ ഭക്ത്' എന്നാണ് 2020ലെ തെരഞ്ഞെടുപ്പ് കാലത്ത് കെജ്‌രിവാള്‍ ഓരോ വേദിയിലും പ്രസംഗിച്ചത്. കട്ടര്‍ ഹനുമാന്‍ ഭക്ത് എന്നതിനെ കട്ട ഹനുമാന്‍ ഭക്തന്‍ എന്ന് മലയാളത്തില്‍ പരിഭാഷപ്പെടുത്താം. വെറുതെ പറയുക മാത്രമല്ല, പറ്റിയ ഇടങ്ങളിലെല്ലാം ഹനുമാന്‍ ചാലീസ കാണാതെ ചൊല്ലുകയും ചെയ്തു. അതു മനഃപാഠമായി ചൊല്ലാന്‍ ബിജെപി നേതാക്കളെ വെല്ലുവിളിക്കുന്ന സ്ഥിതിയും ഉണ്ടായി. കോണ്‍ഗ്രസിനെക്കുറിച്ച് ഇടതുപാര്‍ട്ടികള്‍ രണ്ട് ആരോപണമാണ് ഉന്നയിക്കാറുള്ളത്.

ഒന്ന്, എപ്പോഴും മൃദു ഹിന്ദുത്വം പുറത്തെടുക്കുന്നു. രണ്ട്, ഹിന്ദുകാര്‍ഡ് തെരഞ്ഞെടുപ്പുകളില്‍ വീശുന്നു. ആംആദ്മി പാര്‍ട്ടിയെക്കുറിച്ചു പറയുമ്പോള്‍ സോഫ്റ്റ് ഹിന്ദുത്വ ലൈന്‍ അല്ല, ഹാര്‍ഡ് ഹിന്ദുത്വ തന്നെയാണ് എപ്പോഴും മുന്നില്‍ നില്‍ക്കുന്നത്.

കറന്‍സിയുടെ ഒരു വശത്ത് ഗാന്ധിജി. മറുവശത്ത് ലക്ഷ്മി ദേവിയും ഗണപതിയും. ഇതായിരുന്നു 2015ല്‍ റിസര്‍വ് ബാങ്കിനോട് കെജ്‌രിവാള്‍ മുന്നോട്ടുവച്ച ആവശ്യം. തീവ്ര ഹിന്ദു നിലപാടുള്ളവര്‍ക്കു മാത്രം പറയാന്‍ കഴിയുന്നതാണ് ഇക്കാര്യം. മുസ്ലീങ്ങളും ക്രിസ്ത്യാനികളും സിഖുകാരും ജൈനരും ബുദ്ധരുമെല്ലാം ഉള്ള ഇന്ത്യയിലെ മറ്റുള്ളവര്‍ക്കു വിഷമം ഉണ്ടാകില്ലേ എന്ന ചോദ്യത്തിനൊന്നും കെജ്‌രിവാള്‍ അവസരം നല്‍കാറില്ല. ഡല്‍ഹിയില്‍ 2013 മുതല്‍ അരവിന്ദ് കെജ്‌രിവാള്‍ ഭരിക്കുന്നുണ്ടെങ്കില്‍ അതിനൊരു കാരണം ഈ നിലപാടുകൂടിയാണ്. 1972ല്‍ തന്നെ ജനസംഘം 38 ശതമാനം വോട്ട് നേടിയ നഗരമാണ്. അവിടെ ജയിക്കാന്‍ ഇതുതന്നെ വഴി എന്നാണ് ആ തിരിച്ചറിവും പ്രഖ്യാപനവും.

ഇന്ത്യയുടെ മറ്റ് നഗരങ്ങള്‍ നോക്കുക. ബിജെപി അവിടൊക്കെ നിഷ്പ്രഭമായിരുന്ന കാലത്ത് തന്നെ, മദന്‍ ലാല്‍ ഖുറാനയേയും സാഹിബ് സിങ് വര്‍മയേയും സുഷമ സ്വരേജിനേയും ഭരണം ഏല്‍പ്പിച്ച ചരിത്രമുണ്ട് ഡല്‍ഹിക്ക്. അരവിന്ദ് കെജ്‌രിവാൾ മൂന്ന് തെരഞ്ഞെടുപ്പും ജയിച്ചത് നരേന്ദ്രമോദിയെ എതിര്‍ത്താണ്. പക്ഷേ, അതെല്ലാം അതിതീവ്രമായി ഹിന്ദുത്വയെ കെട്ടിപ്പിടിച്ചു കൂടിയായിരുന്നു.


KERALA
പത്തനംതിട്ട പീഡനക്കേസിൽ ഇനി പിടിയിലാകേണ്ടത് 14 പ്രതികൾ; 31 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു
Also Read
user
Share This

Popular

KERALA
KERALA
എൻ.എം. വിജയൻ്റെ ആത്മഹത്യ: മൂന്ന് വഞ്ചനാ കേസുകൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കും