fbwpx
ഷഹാനയുടെ മൃതദേഹം ഖബറടക്കി; ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കുടുംബം
logo

ന്യൂസ് ഡെസ്ക്

Posted : 15 Jan, 2025 09:22 AM

കഴിഞ്ഞ വര്‍ഷം മെയ് 27 നായിന്നു ഷഹാനയും വാഹിദും തമ്മിലുള്ള വിവാഹം.

KERALA


നിറത്തിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്ന് അവഹേളനം നേരിട്ടതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ഷഹാനയുടെ മൃതദേഹം ഖബറടക്കി. കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം. ബുധനാഴ്ച രാവിലെയാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശി ഷഹാന മുംതാസ് (19) നെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നിറത്തിന്റെ പേരിലും ഇംഗ്ലീഷ് സംസാരിക്കാനറിയില്ലെന്നുമുള്ള ഭര്‍ത്താവിന്റെ അവഹേളനത്തെ തുടര്‍ന്നാണ് ബിരുദ വിദ്യാര്‍ഥിനിയായ ഷഹാന ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. വിദേശത്തുള്ള ഭര്‍ത്താവ് മലപ്പുറം മൊറയൂര്‍ സ്വദേശി അബ്ദുള്‍ വാഹിദ് നിറത്തിന്റെ പേരില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചുവെന്നും വാഹിദിന്റെ കുടുംബവും മാനസികമായി പീഡിപ്പിച്ചുവെന്നും കുടുംബം പറയുന്നു.


Also Read: നിറത്തിൻ്റെ പേരിൽ അവഹേളനം; മലപ്പുറത്ത് നവവധു ജീവനൊടുക്കി


കഴിഞ്ഞ വര്‍ഷം മെയ് 27 നായിന്നു ഷഹാനയും വാഹിദും തമ്മിലുള്ള വിവാഹം. വിവാഹ ശേഷം ഷഹാനയ്ക്ക് നിറം കുറവാണെന്നും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തതിലും വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചിരുന്നതായും കുടുംബം പറയുന്നു.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 04712552056)

Also Read
user
Share This

Popular

KERALA
KERALA
പത്തനംതിട്ട പീഡനക്കേസിൽ ഇനി പിടിയിലാകേണ്ടത് 14 പ്രതികൾ; 31 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു