കുടിച്ചു തീർത്ത മദ്യകുപ്പിയും തുണിയും ബൈക്കിൽ നിന്നെടുത്ത പെട്രോളും ഉപയോഗിച്ചാണ് ബോംബ് നിർമ്മിച്ചത്
പാലക്കാട് ഒറ്റപ്പാലത്തെ പെട്രോൾ ബോംബ് ആക്രമണത്തിന് പിന്നിൽ പ്രതി നീരജിനുണ്ടായ തെറ്റിദ്ധാരണയെന്ന് പൊലീസ്. തൊഴിലാളികൾ തമാശകൾ പറഞ്ഞ് ചിരിച്ചത് തന്നെ കളിയാക്കിയാണെന്ന് കരുതി അക്രമിക്കുകയായിരുന്നുവെന്നാണ് നീരജ് പൊലീസിൽ നിൽകിയ മൊഴി. പെട്രോൾ ബോംബ് നിർമ്മിച്ചത് ഇയാൾ ഒറ്റയ്ക്കാണെന്നും മൊഴി നൽകിയിട്ടുണ്ട്. കുടിച്ചു തീർത്ത മദ്യകുപ്പിയും തുണിയും ബൈക്കിൽ നിന്നെടുത്ത പെട്രോളും ഉപയോഗിച്ചാണ് ബോംബ് നിർമ്മിച്ചത്.
കഴിഞ്ഞദിവസമാണ് ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയിൽ വീട് നിർമ്മാണത്തിനെത്തിയ തൊഴിലാളികൾക്ക് നേരെ നീരജ് പെട്രോൾ ബോംബ് എറിഞ്ഞത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ ജിഷ്ണു, പ്രജീഷ് എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. നിർമാണം പുരോഗമിക്കുന്ന വീടിന് സമീപം കുളം കുഴിക്കാൻ എത്തിയതായിരുന്നു ഇരുവരും. ശബ്ദം കേട്ട് അടുത്തുളളവർ എത്തിയതോടെ പ്രതി നീരജ് ഓടി രക്ഷപ്പെടുകയായിരുന്നു.
ALSO READ: കടുപ്പിച്ച് ഹൈക്കോടതി; നിരുപാധികം മാപ്പ് അപേക്ഷിച്ച് ബോബി ചെമ്മണ്ണൂർ
പരുക്കേറ്റ ജിഷ്ണുവിനെയും പ്രജീഷിനെയും ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റി. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ നീരജിനെ പിന്നീട് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.