സിപിഎം പ്രവര്‍ത്തകനായ അമ്പലത്തിന്‍കാല അശോകൻ 2013 മെയ് 5നാണ് ആർഎസ്എസ് പ്രവർത്തകരാൽ കൊല്ലപ്പെട്ടത്
തിരുവനന്തപുരം കാട്ടാക്കട സ്വദേശിയും സിപിഎം പ്രവർത്തകനുമായ അശോകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് ആർഎസ്എസ് പ്രവർത്തകർക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ. മൂന്ന് RSS പ്രവർത്തകർക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ചിട്ടുണ്ട്. എല്ലാവർക്കും 50,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ശംഭു, ശ്രീജിത്ത്, ഹരി, അമ്പിളി, സന്തോഷ്, സജീവ്, അണ്ണി എന്ന അശോകൻ, പഴിഞ്ഞി എന്ന പ്രശാന്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
സിപിഎം പ്രവര്‍ത്തകനായ അമ്പലത്തിന്‍കാല അശോകൻ 2013 മെയ് 5നാണ് ആർഎസ്എസ് പ്രവർത്തകരാൽ കൊല്ലപ്പെട്ടത്. പ്രധാന പ്രതി ശംഭു പലിശയ്ക്ക് പണം നൽകിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. വീട്ടിൽ നിന്നു വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവം നടന്ന് 11 വർഷത്തിന് ശേഷമാണ് തിരുവനന്തപുരം ആറാം അഡീഷണൽ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. കേസില്‍ 19 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ ഒരാള്‍ മരിക്കുകയും, എട്ടാം പ്രതി ശ്രീകാന്ത്, ഒമ്പതാം പ്രതി സുരേഷ് എന്നിവര്‍ മാപ്പുസാക്ഷികള്‍ ആകുകയും ചെയ്തിരുന്നു. എട്ട് പേരെ കോടതി വെറുതെ വിട്ടിരുന്നു. 38 വെട്ടുകളാണ് അശോകന്റെ ദേഹത്തുണ്ടായിരുന്നത്.
ALSO READ: കാട്ടാക്കട അശോകന്‍ വധം: പ്രതികളായ എട്ട് ആർഎസ്എസ് പ്രവർത്തകർക്ക് ഇന്ന് ശിക്ഷ വിധിക്കും