ഒടുവിൽ നീലേശ്വരം പൊലീസും ഫയർ ഫോഴ്സും ചേർന്ന് ബീഫും പൊറോട്ടയും വാങ്ങി നൽകി അനുനയിപ്പിച്ചാണ് യുവാവിനെ താഴെയിറക്കിയത്.
പൊറോട്ടയും ബീഫും എന്നാൽ മലയാളികൾക്ക് അതൊരു വികാരമാണ്. എന്നാൽ ഈ സൂപ്പർ ഫുഡ് കോമ്പിനേഷന് വേണ്ടി വാശി പിടിച്ച് കാസർഗോഡ് നീലേശ്വരത്തിനടുത്ത് ഒരു ഗ്രാമപ്രദേശത്ത് ഒരാൾ നടത്തിയ അതിസാഹസമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
പൊറോട്ടയും ബീഫും ആവശ്യപ്പെട്ടാണ് യുവാവിൻ്റെ ആത്മഹത്യാ ഭീഷണി മുഴക്കിയത്. കാസർഗോഡ് നീലേശ്വരത്തിനടുത്ത് കിനാനൂർ-കരിന്തളം ഉമ്മച്ചിപള്ളത്തെ ശ്രീധരനാണ് അയൽവാസിയുടെ വീടിന് മുകളിൽ കയറി ഭീഷണി മുഴക്കിയത്. അയൽവാസി ലക്ഷ്മിയുടെ വീടിന് മുകളിൽ കയറിയായിരുന്നു ഇയാൾ നാടിനെ വിറപ്പിച്ചത്.
നാട്ടുകാർ വിവരമറിയിച്ചതിന് പിന്നാലെ പൊലീസും ഫയർ ഫോഴ്സും ഇവിടെ ഓടിയെത്തി. ഒടുവിൽ നീലേശ്വരം പൊലീസും ഫയർ ഫോഴ്സും ചേർന്ന് ബീഫും പൊറോട്ടയും വാങ്ങി നൽകി യുവാവിനെ അനുനയിപ്പിച്ചാണ് താഴെയിറക്കിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ALSO READ: കാസർഗോഡ് പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത നാല് പേർക്ക് വെട്ടേറ്റു; ഒരാളുടെ നില ഗുരുതരം