94 സ്വർണവും 75 വെള്ളിയും 50 വെങ്കലും നേടി ചൈനയാണ് പട്ടികയിൽ തലപ്പത്ത്
29 മെഡലുകളോടെ 2024 പാരിസ് പാരാലിംപിക്‌സ് പോരാട്ടം അവസാനിപ്പിച്ച് ഇന്ത്യൻ അത്‌ലറ്റുകൾ. പാരാലിംപിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ എക്കാലത്തേയും മികച്ച പ്രകടനമാണിത്. മെഡൽ പട്ടികയിൽ 18-ാമതാണ് ഇന്ത്യയുടെ സ്ഥാനം. ഏഴ് സ്വർണം, ഒൻപത് വെള്ളി, 13 വെങ്കലം വീതം നേടിയാണ് ഇക്കുറി ഇന്ത്യൻ സംഘം പാരിസിൽ നിന്നും നേടിയത്.
ഞായറാഴ്ച രാത്രി 11 മണിക്കാണ് പാരിസിൽ നടക്കുന്ന പാരാലിംപിക്സിന് സമാപനമാകുന്നത്. അവസാന ദിവസം വനിതാ വിഭാഗം 200 മീറ്റർ കയാക്കിങ്ങിൽ ഇന്ത്യയുടെ പൂജ ഓജയ്ക്ക് സെമി ഫൈനലിൽ നാലാമത് എത്താനേ കഴിഞ്ഞുള്ളൂ. ഇതോടെ പാരാലിംപിക്സിൽ ഇന്ത്യയുടെ മത്സരയിനങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്.
94 സ്വർണവും 75 വെള്ളിയും 50 വെങ്കലും നേടി ചൈനയാണ് പട്ടികയിൽ തലപ്പത്ത്. രണ്ടാം സ്ഥാനത്ത് 49 സ്വർണവും 44 വെള്ളിയും 31 വെങ്കലവും നേടിയ ബ്രിട്ടനാണ്. യുഎസ് 36 സ്വർണം, 41 വെള്ളി, 27 വെങ്കലം എന്നിവയുമായി മൂന്നാമതെത്തി.
READ MORE: നീരജിനെ പോലെ ജാവലിൻ പായിച്ചത് വെള്ളിത്തിളക്കത്തിലേക്ക്; നവദീപിനെ ഞെട്ടിച്ച് ഗോൾഡൻ സർപ്രൈസ്!