ഖബറടക്കം ആലുവ ടൗൺ ജുമാ മസ്ജിദിൽ വൈകിട്ട് ആറ് മണിക്ക് നടക്കും
4 മണി മുതൽ ആലുവ ടൗൺ ജുമാ മസ്ജിദിൽ പൊതുദർശനം
നടന്‍ കലാഭാവന്‍ നവാസിന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
പോസ്റ്റ്‌മോര്‍ട്ടം കളമശേരി മെഡിക്കൽ കോളേജിൽ രാവിലെ നടക്കും
ആലുവയിലെ വീട്ടിൽ പൊതുദർശനത്തിനു ശേഷം വൈകിട്ട് സംസ്കാരം
മതപരിവർത്തനവും മനുഷ്യക്കടത്തുമാരോപിച്ച് ഛത്തീസ്ഗഡ് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ എൻഐഎ കോടതി ഇന്ന് വിധി പറയും
സിനിമ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള ഫിലിം കോൺക്ലേവ് ഇന്നും നാളെയുമായി തിരുവനന്തപുരത്ത് നടക്കും
മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും
കലാഭവന്‍ നവാസിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ആദര സൂചകമായി സിനിമ കോണ്‍ക്ലേവിന്റെ ഭാഗമായുള്ള കലാപരിപാടികള്‍ ഒഴിവാക്കി
കോണ്‍ക്ലേവിന്റെ തുടക്കത്തില്‍ അനുശോചന പ്രമേയം അവതരിപ്പിക്കും
സിനിമ സെറ്റുകളിൽ സ്ത്രീകളും ലിംഗ ന്യൂനപക്ഷങ്ങളും നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കണം
സ്ത്രീകളുടെയും ലിംഗ ന്യൂനപക്ഷങ്ങളുടെയും പങ്കാളിത്തം വര്‍ധിപ്പിക്കണം
. ലിംഗാടിസ്ഥാനത്തില്‍ വേര്‍തിരിച്ച ശുചിമുറികള്‍ വേണം
. കാസ്റ്റിംഗ് കൗച്ച് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണം
. സുരക്ഷിതമായ താമസസൗകര്യങ്ങളും വിശ്രമ മുറികളും ഒരുക്കണം
. പ്രതികാര നടപടിയായി പ്രൊഫഷണലുകളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കണം
കേരള സ്റ്റോറി അവാര്‍ഡിനെതിരെ മുഖ്യമന്ത്രി
പരസ്പര സ്പര്‍ദ വളര്‍ത്തുന്നതിന് ഉപയോഗിക്കുന്നു
അവാര്‍ഡ് നേടിയ മലയാളി താരങ്ങളെ അഭിനന്ദിക്കുന്നു
കേരളത്തിന് അര്‍ഹമായ അംഗീകാരം ലഭിച്ചില്ല
മറ്റ് സംസ്ഥാനങ്ങള്‍ പുരാണങ്ങള്‍ സിനിമയാക്കിയപ്പോള്‍ മലയാളം വേറിട്ട് നിന്നു
മലയാളത്തിന്റെ വിഗതകുമാരനും ബാലനും സാമൂഹ്യ പ്രസക്തമായ പ്രമേയം സിനിമയാക്കി
മലയാള സിനിമ മണ്ണില്‍ ഉറച്ചുനിന്നു
ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോര്‍ജിനെതിരെ രാജസ്ഥാന്‍ പോലീസ് ആണ് കേസ് എടുത്തത്
മതസ്പര്‍ദ്ധ വളര്‍ത്തുക, മതവിശ്വാസത്തെ അപമാനിക്കുക, വിദ്വേഷ പ്രചരണം എന്നീ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി
21 വര്‍ഷമായി രാജസ്ഥാനിലെ ദൗസയില്‍ പാസ്റ്റര്‍ ആയി സേവനം അനുഷ്ടിക്കുകയാണ് തോമസ് ജോര്‍ജ്
പ്രാര്‍ത്ഥനക്കിടെ പള്ളി പൊളിക്കാന്‍ ബജ്‌റംഗ്ദള്‍ - ആര്‍എസ്എസ് പ്രവര്‍ത്തകള്‍ ഖഇആ യുമായി എത്തി എന്ന് പാസ്റ്റര്‍ തോമസ് ജോര്‍ജ്
രണ്ട് തവണ പ്രാര്‍ത്ഥനക്കിടെ പള്ളിക്ക് നേരെ ആക്രമണം നടന്നു
കഴിയുന്നത് ഭീതിയോടെ എന്നും തോമസ് ജോര്‍ജ്
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ എൻഐഎ കോടതിയുടെ വിധി ഉടൻ
ബിലാസ്പൂർ എൻഐഎ കോടതിയാണ് വിധി പറയുക
വാദം പൂർത്തിയായത് ഇന്നലെ
കന്യാസ്ത്രീകൾക്കു വേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ്
ജയിലില്‍ കന്യാസ്ത്രീകളുടെ ബന്ധുക്കളും. സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിന്റെ സഹോദരനും സഹോദരിയുമെത്തി. ഇടത് എംപിമാരും ജയില്‍ വളപ്പില്‍ എത്തിയിട്ടുണ്ട്
ഒമ്പതാം ദിനം കന്യാസ്ത്രീകൾക്ക് ജാമ്യം
സന്തോഷമെന്ന് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിന്റെ സഹോദരന്‍ ചെറിയാന്‍ മാത്യു
ഇങ്ങനെയൊരു ദിവസത്തിനാണ് കാത്തിരുന്നത്
എല്ലാവരുടെയും ശ്രമഫലമാണ് ജാമ്യം
എല്ലാവര്‍ക്കും നന്ദിയെന്നും സഹോദരന്‍
കന്യാസ്ത്രീകളുടെ മോചനത്തിൽ കേരളത്തിലെ കോൺഗ്രസുകാർ ചത്തീസ്ഗഡിലെ കോൺഗ്രസിനെ കൂടിയൊന്ന് ഉപദേശിക്കണം: മന്ത്രി മുഹമ്മദ് റിയാസ്
കന്യാസ്ത്രീകളുടെയും ക്രൈസ്തവ വിശ്വാസികളുടെയും സന്തോഷത്തില്‍ മുസ്ലീം യൂത്ത് ലീഗും പങ്ക് ചേരുന്നുവെന്ന്
മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പികെ ഫിറോസ്
വൈകാരികമായി പ്രതികരിച്ച് സിസ്റ്റര്‍ പ്രീതി മേരിയുടെ കുടുംബം. എപ്പോഴും പ്രാര്‍ത്ഥിച്ചു എന്ന് സിസ്റ്ററിന്റെ അച്ഛന്‍ പറഞ്ഞു. കേസ് പിന്‍വലിക്കണം എന്നും കുടുംബം ആവശ്യപ്പെട്ടു. നടപടികള്‍ നീണ്ടു പോകരുതെന്നും എല്ലാവര്‍ക്കും നന്ദിയെന്നും പിതാവ് വ്യക്തമാക്കി.
"ജാമ്യം കിട്ടിയതില്‍ സന്തോഷം. ചെയ്യാത്ത കുറ്റത്തിനാണ് ജയിലിലായത്. ജാമ്യം കിട്ടാതിരിക്കാന്‍ പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യം കൊടുക്കരുതെന്നാണ് ഇന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. കൊലക്കുറ്റം ചെയ്ത ക്രിമിനലുകളെ പോലെയാണ് കന്യാസ്ത്രീകളെക്കുറിച്ച് പറഞ്ഞു പരത്തിയത്. ബിജെപി സംസ്ഥാന ദേശീയ നേതൃത്വങ്ങള്‍ പറഞ്ഞതില്‍ പ്രസക്തിയില്ല," വി.ഡി. സതീശന്‍ പറഞ്ഞു.
കന്യാസ്ത്രീകളുടെ ജാമ്യത്തെ സ്വാഗതം ചെയ്ത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ മുസ്ലീം യൂത്ത് പ്രതിഷേധം രേഖപ്പെടുത്തുന്നു. ആദ്യ ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ ജാമ്യം നല്‍കാതിരുന്നത് ദൗര്‍ഭാഗ്യകരം.
കന്യാസ്ത്രീകളോടുള്ള നടപടി ഭരണഘടനയോടുള്ള വെല്ലുവിളി. രാജ്യത്തിന്റെ ബഹുസ്വരതയെ മനസ്സിലാക്കാത്തവര്‍ ഇപ്പോഴുമുണ്ട്. ഇത് രാജ്യത്തിന് അപകടകരമാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍
കന്യാസ്ത്രീകള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ. കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും പരസ്യ വിചാരണ നടത്തുകയും ചെയ്തവര്‍ക്കെതിരെ കേസെടുക്കാന്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ തയാറാകണം.
അല്ലാത്ത പക്ഷം മത സ്വാതന്ത്ര്യത്തെയും പൗര സ്വാതന്ത്ര്യത്തെയും വിചാരണ ചെയ്യാന്‍ അവര്‍ വീണ്ടും രംഗത്തിറങ്ങും. കേസ് റദ്ദാക്കിയാല്‍ മാത്രമേ കന്യാസ്ത്രീകള്‍ക്ക് നീതി ലഭിച്ചു എന്ന് പറയാനാകൂ എന്ന് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.
"ന്യായവിസ്താര സമയത്ത് 'അവനെ ക്രൂശിക്ക.. ക്രൂശിക്ക' എന്ന് ആര്‍ത്ത് അട്ടഹസിച്ച കൂട്ടര്‍ക്ക് സമരായവര്‍ ഇപ്പോഴും സ്വതന്ത്രരായി പുറത്ത് നില്‍ക്കുകയാണ്. കേസ് റദ്ദാക്കിയാല്‍ മാത്രമേ ആര്‍ഷഭാരത സംസ്‌ക്കാരത്തിനേറ്റ കളങ്കം മായൂ," ചെയ്യാത്ത കുറ്റത്തിനാണ് അവര്‍ ക്രിസ്തുവിനെയും ക്രൂശിച്ചത് എന്നും കാതോലിക്കാ ബാവാ ഫേസ്ബുക്കില്‍ പ്രതികരിച്ചു.
കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തപ്പട്ട കുറ്റപത്രം റദ്ദ് ചെയ്യണമെന്ന് സീറോ മലബാര്‍ സഭ. കന്യാസ്ത്രീമാരെ വിചാരണ ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിറോ മലബാര്‍ സഭ പി.ആര്‍.ഒ പറഞ്ഞു.
വിധി താല്‍ക്കാലിക ആശ്വാസമെന്നും എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ തയാറാകണമെന്നും മന്ത്രി പി. രാജീവ്. ഇത്തരം നടപടിക്കെതിരെ വലിയ പ്രതിരോധം ഉയര്‍ന്ന് വരണം. കേരളത്തിലെ വിഎച്ച്പി നേതാക്കള്‍ മാവോയിസ്റ്റ് ബന്ധം കൂടി അന്വേഷിക്കണമെന്ന് ഇപ്പോഴും ആവശ്യപ്പെടുന്നുവെന്നും സിസ്റ്റര്‍ പ്രതീ മേരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം പി. രാജീവ് പറഞ്ഞു.
"അറസ്റ്റ് ചെയ്തതില്‍ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. കന്യാസ്ത്രീകളെ രാജ്യദ്രോഹികളാക്കി സംഘപരിവാര്‍ ശക്തികള്‍. മദര്‍ തെരേസ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ അവരെയും രാജ്യദ്രോഹി ആക്കുമായിരുന്നു. സംഘപരിവാറിന്റെ മുഖമെന്തെന്ന് ഇന്ന് എല്ലാവരും തിരിച്ചറിഞ്ഞു," കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു.
കന്യാസ്ത്രീകള്‍ ജയില്‍ മോചിതരായി. കേസില്‍ ബിലാസ്പൂര്‍ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍ ജയിലില്‍ എത്തിയതിന് പിന്നാലെയാണ് പുറത്തിറങ്ങിയത്.
ജാമ്യം ലഭിച്ചത് കേന്ദ്ര സർക്കാരിൻ്റേയും അമിത് ഷായുടെയും ഇടപെടലിൽ ആണെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. കേസ് പിൻവലിക്കണമെന്ന് സിബിസിഐ പ്രസിഡൻ്റ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
പ്രോസിക്യൂഷൻ നീക്കം പാളി - വി.ഡി. സതീശൻ
ആശ്വാസ തീരുമാനം - റോജി എം. ജോൺ
വർഗീയതയെ ചെറുത്തു തോൽപ്പിച്ചു - ജോസ് കെ. മാണി
ബിജെപിയുടെ ഇരട്ടത്താപ്പ് പാളി - സന്തോഷ് കുമാർ
അധ്വാനം ഫലം കണ്ടു - അനൂപ് ആൻ്റണി
അന്തരിച്ച നടൻ കലാഭവൻ നവാസിന്റെ കബറടക്കം അല്പസമയത്തിനകം. പ്രാർത്ഥനകൾ ആരംഭിച്ചു.
ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ ലീഡ് 150 കടന്നു. യശസ്വി ജെയ്സ്വാൾ (80), ആകാശ് ദീപ് (61) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യക്ക് തുണയായത്.
അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫസര്‍ എം.കെ. സാനു അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 99 വയസ്സായിരുന്നു.
അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫസര്‍ എം.കെ. സാനുവിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രി വി. ശിവൻകുട്ടി. പ്രഗത്ഭനായ അധ്യാപകൻ എന്ന നിലയിൽ തലമുറകൾക്ക് വഴികാട്ടിയായ സാനുമാഷ്, വിദ്യാർഥികളുടെ പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹത്തിന്റെ ക്ലാസുകൾ അറിവിന്റെ ലോകത്തേക്കുള്ള വാതിലുകളായിരുന്നു. അതിയായ ദുഃഖത്തോടെയാണ് വിയോഗവാർത്ത കേട്ടതെന്നും മന്ത്രി വി. ശിവൻകുട്ടി.
പ്രൊഫസര്‍ എം.കെ. സാനുവിൻ്റെ നിര്യാണത്തിൽ അതിയായ ദുഃഖമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻ്റണി. സാനു മാഷ് ഗുരുക്കന്മാരുടെ ഗുരുവാണ്. മഹാഗുരുനാഥൻ എന്നുമാത്രമേ വിശേഷിപ്പിക്കാനാകു. കേരളത്തിൽ മുഴുവനും അദ്ദേഹത്തിന് ശിഷ്യസമ്പത്തുണ്ടെന്നും എ.കെ. ആൻ്റണി.
കേരളത്തിലെ ഏറ്റവും മുതിർന്ന ഗുരുനാഥനെയാണ് എം.കെ. സാനുവിൻ്റെ വിയോഗത്തോടെ നഷ്ടമായതെന്ന് മന്ത്രി പി. പ്രസാദ്. മലയാളമുള്ള കാലത്തോളം എം.കെ. സാനു മാഷിനെ മറക്കില്ലെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു.
അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫസര്‍ എം.കെ. സാനുവിൻ്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് നടൻ മമ്മൂട്ടി. പ്രിയ ഗുരു സാനു മാഷിന് ആദരാഞ്ജലികൾ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പ്രൊഫസര്‍ എം.കെ. സാനുവിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വര്‍ത്തമാനകാല കേരളസമൂഹത്തെയും കേരള ചരിത്രത്തെയും തന്റെ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് സമ്പന്നമാക്കിയ ഒരു ജീവിതത്തിനാണ് തിരശീല വീണിരിക്കുന്നതെന്ന് പിണറായി വിജയൻ അനുശോചിച്ചു.
എം.കെ. സാനുവിൻ്റെ സംസ്കാരം നാളെ വൈകിട്ട് 5 മണിക്ക് രവിപുരം ശ്മശാനത്തിൽ നടക്കും. ഭൗതികശരീരം രാവിലെ 8 മണിക്ക് എറണാകുളത്തെ വീട്ടിലേക്ക് മാറ്റും. നാളെ പകൽ 11 മണി മുതൽ ടൗൺ ഹാളിൽ പൊതുദർശനം ആരംഭിക്കും.
എം കെ സാനുവിൻ്റെ നിര്യാണം അപരിഹാര്യമായ നഷ്ടമെന്ന് ടി. പത്മനാഭൻ. ഭാഷയുമായി ബന്ധപ്പെട്ട ഏത് സംശയത്തിനും സമീപിക്കാമായിരുന്ന ആളായിരുന്നു അദ്ദേഹം. ഇനി അതുപോലൊരു ഗോപുരം ഉണ്ടാകില്ലെന്നും ടി. പത്മനാഭൻ പറഞ്ഞു.
നടൻ കലാഭവൻ നവാസിൻ്റെ മൃതദേഹം ഖബറടക്കി. ആലുവ ടൗൺ ജുമാ മസ്ജിദിലായിരുന്നു സംസ്കാര ചടങ്ങ് നടന്നത്.
പ്രൊ. എം.കെ. സാനു മാഷിൻ്റെ വിയോഗത്തിൽ അനുശോചിച്ച് സുരേഷ് ഗോപി എംപി. കർമം കൊണ്ട് എൻ്റെ ഗുരുനാഥനാണ്. "സാനു മാഷേ, അങ്ങയുടെ ചുണ്ടുകളില്‍ വിരിഞ്ഞ ഓരോ വാക്കിലും നമുക്ക് ഒരു ലോകമുണ്ടായിരുന്നു–അവ മെച്ചപ്പെട്ട മനുഷ്യരാവാനുള്ള മാർഗരേഖകള്‍ തന്നെയായിരുന്നു"; സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
മലയാള സാംസ്കാരിക ലോകത്തെ സർവാദരണീയ ശബ്ദം പ്രൊഫ. എം.കെ. സാനുമാഷിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖവും വേദനയുമുണ്ടെന്ന് എം.വി. ഗോവിന്ദൻ. അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായി നിറഞ്ഞുനിന്ന വ്യക്തിത്വത്തെയാണ് സാനുമാഷിന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായിരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ഇടുക്കി ദേവികുളം ഗ്യാപ്പ് റോഡിൽ ഈ മാസം ആറ് വരെ രാത്രി യാത്രക്ക് നിരോധനം. പകലും രാത്രിയും ഗ്യാപ്പ് റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും നിയന്ത്രണമുണ്ട്. നിയന്ത്രണങ്ങൾ ഇടുക്കിയിൽ മൂന്ന് മുതൽ ആറ് വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ.
നിരവധി തലമുറകളുടെ ജീവിതവഴികളിൽ അക്ഷരത്തിന്റെയും അറിവിന്റെയും വെളിച്ചം വിതറിയ പ്രകാശഗോപുരമായിരുന്നു എം.കെ. സാനു മാഷെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു. മഹാപണ്ഡിതനും ധിഷണാശാലിയും സാമൂഹ്യ നീതിയുടെ സംരക്ഷകനും ആയിരുന്നു ആ അദ്ധ്യാപക ശ്രേഷ്ഠൻ. കേരളം കണ്ട ഏറ്റവും മികച്ച വാഗ്മിയും പ്രഭാഷകനുമായ സാനു മാഷിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ഡോ. ബിന്ദു പറഞ്ഞു.
മലയാള സാഹിത്യത്തിലും പൊതുജീവിതത്തിലും ഉന്നത വ്യക്തിത്വമായിരുന്ന പ്രൊഫ. എം. കെ. സാനുവിൻ്റെ വിയോഗത്തിൽ ദുഃഖമുണ്ടെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. അദ്ദേഹത്തിൻ്റെ സംഭാവനകൾ കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ സമ്പന്നമാക്കി. ആത്മാവിന് മുക്തി ലഭിക്കട്ടെയെന്നും ഗവർണർ പറഞ്ഞു.
മലയാളസാഹിത്യത്തിന്റെ ആഴങ്ങളിലേക്ക് വെളിച്ചം വീശിയ മഹാനായ നിരൂപകനാണ് ഡോ. എം.കെ. സാനു എന്ന് മന്ത്രി സജി ചെറിയാൻ. അദ്ദേഹത്തിന്റെ വാക്കുകളിലൂടെയും എഴുത്തിലൂടെയും സാഹിത്യലോകം പുതിയ അർഥങ്ങൾ കണ്ടെത്തി. അധ്യാപകൻ, പ്രഭാഷകൻ, ജീവചരിത്രകാരൻ എന്നീ നിലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും മന്ത്രി സജി ചെറിയാൻ.
ഒമ്പതാം ക്ലാസുകാരി ആശിർനന്ദയുടെ മരണത്തിൽ ശ്രീകൃഷ്ണപുരം സെയ്‌ൻ്റ് ഡൊമിനിക്‌സ് സ്‌കൂളിലെ അധ്യാപകർക്കെതിരെ കേസ്. സംഭവ സമയത്തെ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്നുപേർക്കെതിരെയാണ് ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തത്.