ഘാനയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ എട്ട് മരണം. പ്രതിരോധ മന്ത്രി എഡ്വേര്‍ഡ് ഒമാന്‍ ബോമോ, പരിസ്ഥിതി മന്ത്രി ഇബ്രാഹിം മുര്‍ത്തല മുഹമ്മദ് എന്നിവരാണ് മരിച്ച മന്ത്രിമാര്‍. അക്രയില്‍ നിന്ന് ഒബുവാസിയിലേക്ക് പോകുന്നതിനിടെയാണ് അപകടം
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ വിമാനം താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന് അഞ്ച് വര്‍ഷം. 21 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. കോവിഡ് പോലും മറന്നു കൊണ്ടായിരുന്നു അന്ന് കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനം നടന്നത്
സിനിമാ നിർമാതാക്കളുടെ സംഘടനയിലെ ഭാരവാഹി തെരഞ്ഞെടുപ്പിന്റെ അന്തിമ സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തുവരും. നിലവിലെ ജനറൽ സെക്രട്ടറി ബി രാജേഷ് ആണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നൽകിയിരിക്കുന്നത്. ഫിലിം ചേംബറിന്റെ ജനറൽ സെക്രട്ടറി സജി നന്ത്യാട്ടും നിർമ്മാതാക്കളുടെ സംഘടനയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.
തൃശ്ശൂർ അതിരപ്പിള്ളി കാലടി പ്ലാന്റേഷനിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി ഏകദേശം 10 വയസുള്ള പിടിയാനയെയാണ് റോഡിനോട് ചേർന്നുള്ള തോട്ടിനകത്ത് ചെരിഞ്ഞ നിലയിൽ കണ്ടത് രാവിലെ ജോലിക്കെത്തിയ തൊഴിലാളികൾ ആനയെ കണ്ടത് തെഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട് ആനയുടെ മരണകാരണം വ്യക്തമല്ല പോസ്റ്റുമോർട്ടം നടപടികൾക്ക് ഒരുങ്ങി വനപാലകർ
അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന കേസിൽ നടി ശ്വേത മേനോൻ ഹൈക്കോടതിയിലേക്ക്. പരാതിക്ക് പിന്നിൽ തനിക്കെതിരായ ഗൂഢാലോചനയെന്നും ശ്വേത മേനോൻ ഹൈക്കോടതിയിൽ അറിയിക്കും.
സാധാരണക്കാര്‍ ആയ മനുഷ്യര്‍ പോലും സോഷ്യല്‍ മീഡിയയില്‍ പിന്തുണ നല്‍കുമ്പോഴും സിനിമാ കൂട്ടായ്മയില്‍ നിന്ന് ആരും മിണ്ടുന്നില്ല. ഇന്ന് ഞാന്‍ നാളെ നീ എന്നും സാബുമോന്‍
ആലുവയില്‍ 30 കുപ്പി വെളിച്ചെണ്ണ കവര്‍ന്ന് കള്ളന്‍. വെളിച്ചെണ്ണ മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പുത്തന്‍പുരയില്‍ അയൂബിന്റെ ഷാ വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്‌സ് കടയില്‍ ആണ് മോഷണംനടന്നത്
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേയാണ് അപകടം. വള്ളത്തിലുണ്ടായിരുന്ന മുഴുവന്‍പേരെയും രക്ഷപ്പെടുത്തി. അഴിമുഖത്തെ ശക്തമായ തിരയില്‍പ്പെട്ടാണ് അപകടം. പരിക്കേറ്റ 2 പേരെ പെരുമാതുറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചക്കിടെ ഉണ്ടാക്കുന്ന 6-ാമത്തെ അപകടമാണ്.
ഒളിവില്‍ പോയ വേടന്റെ ലൊക്കേഷന്‍ ട്രേസ് ചെയ്യുന്നുണ്ടെന്ന് പൊലീസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയിലുണ്ട്. കോടതിയുടെ നടപടി അനുസരിച്ച് പൊലീസ് തുടര്‍ നടപടി സ്വീകരിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.
പള്ളിപ്പുറത്തെ സ്ത്രീകളുടെ തിരോധാനക്കേസിൽ പ്രതിയെന്ന് സംശയിക്കുന്ന സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും. ഇന്ന് തന്നെ കസ്റ്റഡി അപേക്ഷ കോടതിയിൽ സമർപ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. സെബാസ്റ്റ്യൻ്റെ ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഡിഎൻഎ പരിശോധനാ ഫലം ഈ ആഴ്ച ലഭിക്കും.
പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ ഉള്ള നേഴ്സറിയിൽ നിന്നും 10 ലക്ഷത്തോളം രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ കവർന്നു. ബുധനാഴ്ച പുലർച്ചയാണ് 15 ഓളം വിലകൂടിയ മൊബൈൽ ഫോണുകളും പതിനായിരം രൂപയും കവർന്നത്. വെളിയത്ത് ഗാർഡൻസ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. ബിസിനസ് ആവശ്യത്തിന് സ്ഥാപനത്തിലെ ജീവനക്കാർ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളാണ് നഷ്ടപ്പെട്ടത്.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ സംഘപരിവാർ നേതൃത്വവുമായുള്ള വിയോജിപ്പ് പരിഹരിക്കാൻ ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷൻ തിരുവനന്തപുരത്ത് ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്. ഇന്നലെ രാജീവ് ചന്ദ്രശേഖർ ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടിരുന്നു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ്എഫ്ഐ സാങ്കേതിക സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിൽ വിദ്യാർഥി പ്രതിഷേധമിരമ്പി. പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടന്നതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
തുടർന്ന് സർവകലാശാലയ്ക്ക് ഉള്ളിലേക്ക് തള്ളിക്കയറിയ എസ്എഫ്‌ഐ പ്രവർത്തകർ വിസിയുടെ ചേംബറിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. നേരത്തെ ഇവരെ പൊലീസ് തടയാൻ ശ്രമിച്ചതോടെ ഉന്തും തള്ളുമായിരുന്നു. സർവകലാശാലയിൽ സംഘർഷാവസ്ഥയിലേക്ക് നീങ്ങാവുന്ന സാഹചര്യം തുടരുകയാണ്.
ബി.ടെക് ഇയർ ഔട്ട് പരിപൂർണ്ണമായും ഒഴിവാക്കുക, സ്ഥിരം വിസിയെ ഉടൻ നിയമിക്കുക, സപ്ലിമെൻററി പരീക്ഷകൾ വേഗത്തിൽ നടത്തണമെന്നും, റീവാലുവേഷൻ റിസൾട്ട് പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ സാങ്കേതിക സർവകലാശാലയിലേക്ക് മാർച്ച് നടത്തിയത്.
പ്രതിഷേധം ലൈവായി കാണാം..
അന്തരിച്ച പ്രൊഫ. എം.കെ. സാനുവിന്റെ ചിതാഭസ്മം പെരിയാറിൽ ഒഴുക്കി. രാവിലെ ആലുവ പെരിയാറിൽ സാനു മാഷിൻ്റെ മൂത്തമകൻ രഞ്ജിത് അസ്ഥി നിമജ്ജനം ചെയ്തു. അദ്വൈതാശ്രമം കടവിൽ നടന്ന ചടങ്ങുകൾക്ക് ആശ്രമത്തിലെ മേൽശാന്തി ജയന്തൻ സ്വാമി നേതൃത്വം നൽകി. സാനു മാഷിന്റെ രണ്ടാമത്തെ മകൻ ഹാരിസ്, പെൺ മക്കളായ രേഖ, ഗീത, സീത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഈ മാസം 2നാണ് വീട്ടിൽ വീണ് പരിക്കേറ്റ് ചികിത്സയിൽ ഇരിക്കെ ന്യൂമോണിയ ബാധയെ തുടർന്നാണ് സാനു മാഷ് മരിച്ചത്.
ശാസ്ത്രമേഖലയിൽ രാജ്യത്തിനാകെ മാതൃകയാകുന്ന കാര്യങ്ങളാണ് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ചെയ്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേവലമായ ശാസ്ത്ര ചർച്ചകൾ എന്നതിനപ്പുറം ശാസ്ത്ര നേട്ടങ്ങൾ സാധാരണക്കാരിലേക്ക് കൂടുതൽ എത്തണം. അതിനായി കൂട്ടായി പരിശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ പുരസ്കാരം ഐഎസ്ആർഒ മുൻ ചെയർമാൻ എസ്. സോമനാഥന് മുഖ്യമന്ത്രി സമ്മാനിച്ചു. ബഹിരാകാശ ശാസ്ത്രരംഗത്ത് ഇന്ത്യയുടെ അഭിമാനമാണ് ഡോ. എസ്. സോമനാഥ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ധർമസ്ഥലയിൽ തെരച്ചിൽ പുനരാരംഭിച്ചില്ല. പതിമൂന്നാം പോയിൻ്റിലായിരുന്നു ഇന്ന് പരിശോധന നടത്തേണ്ടിയിരുന്നത്. എന്നാൽ ഇന്നലെയുണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ തെരച്ചിൽ ഒഴിവാക്കുകയായിരുന്നു. വെസ്റ്റേൺ സോൺ ഐജിയും ദക്ഷിണ കന്നട എസ്‌പിയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അഞ്ച് ബറ്റാലിയൻ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചു. ഇന്ന് രാവിലെയും പ്രത്യേക അന്വേഷണ സംഘം യോഗം ചേർന്നു. പുതിയ സാക്ഷികളെ സ്പോട്ടിൽ എത്തിക്കുന്ന കാര്യത്തിൽ ഡിജിപി ഇന്ന് തീരുമാനമെടുക്കും.
കോഴിക്കോട് ബാലുശ്ശേരി പൂനൂരിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കണ്ണൂർ കേളകം സ്വദേശി ജിസ്നയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവിക്കാൻ ആഗ്രഹമുണ്ട്, അതിനുള്ള മനസമാധാനമില്ല എന്നാണ് ജിസ്നയുടെ ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുള്ളത്.
കേസിൽ ബാലുശ്ശേരി പോലീസ് ഇന്ന് കൂടുതൽ തെളിവെടുപ്പ് നടത്തും. ജിസ്നയെ മരിച്ച നിലയിൽ കണ്ടെത്തിയ പൂനൂരിലെ ഭർതൃവീട്ടിൽ ഇന്ന് ഫോറെൻസിക് സംഘം പരിശോധന നടത്തും. മൂന്നുവർഷം മുൻപാണ് ശ്രീജിത്തും ജിസ്നയും തമ്മിൽ വിവാഹിതരാകുന്നത്. ഇവർക്ക് രണ്ടു വയസ്സുള്ള കുഞ്ഞുമുണ്ട്. ഭർതൃമാതാവ് ജിസ്നയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്.
വോട്ട് മോഷണത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് രക്ഷപ്പെടാനാവില്ല. നമ്മുടെ വോട്ടവകാശം സുരക്ഷിതമോ? എക്‌സിറ്റ് പോള്‍ ഫലങ്ങളും അഭിപ്രായ സര്‍വേകളും പ്രവചിക്കുന്നു. എന്നാല്‍ നേര്‍ വിപരീതമായ തെരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടാകുന്നത്. ഭരണവിരുദ്ധ വികാരവും സര്‍ക്കാര്‍ വീഴ്ചകളും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി.
മഹാരാഷ്ട്രയില്‍ വോട്ടര്‍മാരേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തി. തെരഞ്ഞെടുപ്പുകളില്‍ വ്യാപക ക്രമക്കേട്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'വോട്ട് ചോരി' പരാമര്‍ശവുമായി രാഹുല്‍ ഗാന്ധി. അഞ്ച് മണിക്ക് ശേഷം വോട്ട് ശതമാനം കുതിച്ചുയർന്നത് എങ്ങനെയെന്നും രാഹുൽ ചോദിച്ചു.
ബൂത്ത് തിരിച്ച് വോട്ട് കണക്കുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചേർന്നുള്ള ബിജെപിയുടെ കള്ളക്കളി വെളിച്ചത്താക്കി രാഹുൽ ഗാന്ധി. കള്ള വിലാസത്തിൽ 40,009 വോട്ടുകൾ ഉണ്ടായിരുന്നു. വോട്ടർ പട്ടികയിലുള്ളത് ലക്ഷക്കണക്കിന് വ്യാജ വിലാസങ്ങളാണ്. 10,452 വോട്ടർമാർക്ക് ഒറ്റ മേൽവിലാസമാണുള്ളത്. വ്യാജ ഫോട്ടോകൾ ഉള്ള 4132 വോട്ടർമാർ ഉണ്ടായിരുന്നു. ഇതെല്ലാം 'പിഎം വോട്ടർ ആവാസ് യോജന' ആണെന്ന് രാഹുൽ ഗാന്ധിയുടെ പരിഹാസം.
അഞ്ച് തരത്തിലാണ് വോട്ട് കൊള്ള
ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാര്‍
ഇരട്ട വോട്ട് (ഒരാള്‍ക്ക് രണ്ട് വോട്ട്)
ഇല്ലാത്ത അഡ്രസില്‍ വോട്ട്
ഒരേ അഡ്രസില്‍ നിരവധി വോട്ട്
വ്യാജ വോട്ട് - വ്യാജ ഫോട്ടോയുള്ള തെരഞ്ഞെടുപ്പ് കാര്‍ഡ്
കര്‍ണാടകയില്‍ കൊള്ളയടിച്ചത് ഒരു ലക്ഷത്തിലധികം വോട്ടുകള്‍
മഹാദേവപുര മണ്ഡലത്തില്‍ ആകെ വോട്ടുകള്‍ 6.5 ലക്ഷം
അതില്‍ 1,00,250 വോട്ടുകള്‍ കവര്‍ന്നു
ഇവിടെ 11,965 ഇരട്ട വോട്ടുകളുണ്ട്.
വ്യാജ വിലാസത്തില്‍ ഉള്ളത് 40,009 വോട്ടുകള്‍
4132 പേര്‍ വ്യാജ ഫോട്ടോകള്‍
തെരഞ്ഞെടുപ്പുകളില്‍ ഭരണവിരുദ്ധ വികാരവും, സര്‍ക്കാരിന്റെ വീഴ്ചകളും പ്രതിഫലിക്കുന്നില്ല. എക്സിറ്റ് പോളും, അഭിപ്രായ സര്‍വേകളും പ്രവചിക്കുന്നതിന് വിപരീതമായാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന്റെ സംശയങ്ങളെ ശരിവയ്ക്കുന്നതാണ്.
നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും രണ്ട് തരത്തിലാണ് ഫലം. അതെങ്ങനെ സംഭവിച്ചു. വോട്ടര്‍ പട്ടിക ലഭ്യമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുന്നില്ല. അവര്‍ക്കെന്താണ് ഒളിക്കാനുള്ളത്? ബിജെപിയുടെ 'വോട്ട് കൊള്ള'യ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനും കൂട്ടുനില്‍ക്കുന്നു.
വോട്ടര്‍ പട്ടിക പ്രിന്റ്‍ ചെയ്യുന്നതിലും തട്ടിപ്പുണ്ട്. ഒപ്ടിക്കല്‍ റീഡിങ് സാധ്യമല്ലാത്ത വിധമാണ് പ്രിന്റിങ്. കംപ്യൂട്ടര്‍ സഹായമില്ലാതെയാണ് അവ കോണ്‍ഗ്രസ് പരിശോധിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സഹായിച്ചിരുന്നെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഇവ പരിശോധിക്കാമായിരുന്നു. മാസങ്ങളെടുത്താണ് കോണ്‍ഗ്രസ് ഇവ പരിശോധിച്ചത്.
ജനാധിപത്യം തകർക്കുകയാണ് ബിജെപി സർക്കാർ. ജനങ്ങളുടെ ഏറ്റവും സുപ്രധാനമായ ഒരേയൊരു അവകാശമായ വോട്ടവകാശമാണ് കവർന്നെടുക്കപ്പെടുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷനേയും ഉദ്യോഗസ്ഥരേയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യക്കെതിരെയാണ് പ്രവർത്തിക്കുന്നവരെ എവിടെയായാലും ഞങ്ങൾ കണ്ടെത്തുമെന്നും
"ഇത് രാജ്യദ്രോഹത്തിൽ കുറഞ്ഞൊന്നുമല്ല. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന, മുകളിൽ നിന്ന് താഴെ വരെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ഓർക്കണം. നിങ്ങളെ വെറുതെ വിടില്ല. കാരണം നിങ്ങൾ ഇന്ത്യക്കെതിരെയാണ് പ്രവർത്തിക്കുന്നത്. നിങ്ങളിൽ വിരമിച്ചവരുണ്ടാകാം. നിങ്ങൾ എവിടെയായാലും ഞങ്ങൾ കണ്ടെത്തും. അത് ഇന്ത്യൻ ജനാധിപത്യത്തെയും ഭരണഘടനയേയും സംരക്ഷിക്കുന്നതിനായാണ്" പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഇന്ത്യയിലേക്ക്. സന്ദർശനം ഈ മാസം അവസാനത്തോടെ ഉണ്ടാകും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് സന്ദർശനം സ്ഥിരീകരിച്ചത്. ട്രംപിന്റെ ഇന്ത്യക്കെതിരായ തീരുവ യുദ്ധ പ്രഖ്യാപനത്തിനിടെ ആണ് പുടിന്റെ സന്ദർശനം.
ഐഎസ്എല്ലും സൂപ്പർ കപ്പും ഈ വർഷം നടത്തുമെന്ന് എഐഎഫ്എഫ് അധ്യക്ഷൻ കല്യാൺ ചൗബെ. ഇന്ന് ചേർന്ന ഐഎസ്എൽ ക്ലബ്ബുകളുമായുള്ള യോഗത്തിന് ശേഷമാണ് തീരുമാനം അറിയിച്ചത്.
മുഴുവൻ പ്രതിപക്ഷവും ഒരേ കാര്യമാണ് പറയുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശുദ്ധ പശുവല്ലെന്നും സിപിഐ നേതാവും എംപിയുമായ പി. സന്തോഷ് കുമാർ. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ ഈ സർക്കാരിനെ ഒരു ഹിന്ദു രാഷ്ട്രത്തിലേക്കുള്ള വഴിയൊരുക്കാൻ സഹായിക്കുകയാണെന്നും സന്തോഷ് കുമാർ ആരോപിച്ചു.
"ഇന്ന് രാഹുൽ ഗാന്ധി ഉന്നയിച്ചത് ആരോപണം മാത്രമല്ല. മുഴുവൻ പ്രതിപക്ഷവും ഒരേ കാര്യം തന്നെയാണ് പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു വിശുദ്ധ പശുവല്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരിക്കലും ഞങ്ങളുടെ നിർദേശങ്ങൾ അംഗീകരിക്കുന്നില്ല. പ്രതിപക്ഷ പാർട്ടികൾ എത്ര തവണ ചില യഥാർത്ഥ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്? തെരഞ്ഞെടുപ്പ് കമ്മീഷൻ ഞങ്ങളുടെ നിർദ്ദേശങ്ങൾ അംഗീകരിച്ചതിന് ഒരു ഉദാഹരണം നിങ്ങൾക്ക് നൽകാമോ?," സന്തോഷ് കുമാർ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു സ്വതന്ത്ര സ്ഥാപനവും വിശുദ്ധ പശുവുമാണെന്നാണ് ആളുകൾ കരുതുന്നു. പക്ഷേ അവർ ഒരിക്കലും യാഥാർത്ഥ്യം അംഗീകരിക്കുന്നില്ല. അവർ ഇപ്പോൾ ഈ സർക്കാരിനെ ഒരു ഹിന്ദു രാഷ്ട്രത്തിലേക്കുള്ള വഴിയൊരുക്കാൻ സഹായിക്കുകയാണ്. തെരഞ്ഞെടുപ്പ് സംവിധാനത്തെ അസ്ഥിരപ്പെടുത്തുന്നു. അതിനാൽ, രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ ഞങ്ങൾ പൂർണ്ണമായും പിന്തുണയ്ക്കുന്നു. വരും ദിവസങ്ങളിൽ, ഞങ്ങളുടെ പ്രസ്താവനയെയോ ആരോപണങ്ങളെയോ സ്ഥിരീകരിക്കുന്നതിന് കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," സന്തോഷ് കുമാർ എഎൻഐയോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നെ പൊതുവെ തിരിച്ച് ആക്രമിക്കാറില്ലെന്നും കാരണം അവരുടെ ഭയമാണെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. "ഞാൻ സത്യമാണ് പറയുന്നത് എന്നത് അവർക്കറിയാം. ഞാൻ ഉന്നയിക്കുന്ന ആരോപണങ്ങൾക്കെതിരെ പൊതുവായി മറുപടി നൽകുക മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യാറുള്ളത്. അവർ എന്നെ ആക്രമിച്ചിരുന്നെങ്കിൽ ഇപ്പോൾ എനിക്കെതിരെ പല ക്രിമിനൽ നിയമങ്ങളും ചുമത്തിയേനെ. എന്നെ ആക്രമിക്കാതിരിക്കാനുള്ള കാരണം എൻ്റെ കയ്യിലുള്ള തെളിവുകൾ ബുള്ളറ്റ് പ്രൂഫ് ആണെന്ന് അവർക്കറിയാം എന്നത് തന്നെയാണ്," രാഹുൽ ഗാന്ധി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിലുള്ള ഒത്തുകളി കാരണം 61 ലക്ഷം വോട്ടുകൾ കുറഞ്ഞുവെന്ന് സമാജ്‌വാദി പാർട്ടി എംപി ഡിംപിൾ യാദവിൻ്റെ വിമർശനം. "എസ്‌ഐആർ സംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷനാണ് നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിലുള്ള ഒത്തുകളി കാരണം 61 ലക്ഷം വോട്ടുകൾ കുറഞ്ഞു. ഇത് നമ്മുടെ ജനാധിപത്യ സംവിധാനത്തിനും ഭരണഘടനയ്ക്കും നേരെയുള്ള ആക്രമണമാണ്," ഡിംപിൾ യാദവ് കൂട്ടിച്ചേർത്തു.
റദ്ദാക്കിയ ട്രെയിന്‍
പാലക്കാട്-എറണാകുളം എക്‌സ്പ്രസ് (9, 10 തീയതികളില്‍)
വൈകിയോടുന്നവ
22645 ഇന്‍ഡോര്‍ ജംഗ്ഷന്‍- തിരുവനന്തപുരം നോര്‍ത്ത് (9, 10 തീയതികളില്‍)
16308 കണ്ണൂര്‍ - ആലപ്പുഴ എക്‌സിക്യൂട്ടീവ് (9, 10 തീയതികളില്‍)
17230 സെക്കന്ദരാബാദ്- തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്‌സ്പ്രസ് (9, 10 തീയതികളില്‍)
20631 മംഗളുരു സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ വന്ദേഭാരത് എക്‌സ്പ്രസ് (ഓഗസ്റ്റ് 10)
20910 പോര്‍ബന്ധര്‍ - കൊച്ചുവേളി വീക്കിലി എക്‌സ്പ്രസ് (ഓഗസ്റ്റ് 9)
13351 ധന്‍ബാദ് - ആലപ്പുഴ എക്‌സ്പ്രസ് (ഓഗസ്റ്റ് 9)
19578 ജാംനഗര്‍ - തിരുനെല്‍വേലി ജംഗ്ഷന്‍ വീക്കിലി എക്‌സ്പ്രസ്
പുനഃക്രമീകരിച്ചവ
20632 തിരുവനന്തപുരം സെന്‍ട്രല്‍-മംഗളുരു വന്ദേ ഭാരത് എക്‌സ്പ്രസ് (9, 10 തീയതികളില്‍)
ബിജെപി കോര്‍ കമ്മറ്റിയില്‍ വീണ്ടും കൂട്ടിച്ചേര്‍ക്കല്‍
ഉള്‍പ്പെടുത്തിയത് മുന്‍ അധ്യക്ഷന്‍ സി.കെ. പത്മനാഭനെ
ആകെ അംഗങ്ങളുടെ എണ്ണം 22