fbwpx
ലോകോത്തര ബ്രാൻഡുകളുടെ ശേഖരം, മികച്ച വാറൻ്റി ഓഫറുകൾ; മൈജിയുടെ പുതിയ ഷോറൂം കോഴിക്കോട്
logo

ന്യൂസ് ഡെസ്ക്

Posted : 26 Apr, 2025 11:07 PM

ലോകോത്തര ബ്രാൻഡുകളുടെ വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, ടിവി, ലാപ്ടോപ്പുകൾ തുടങ്ങിയവയുടെ നീണ്ട നിരയാണ് ഷോറൂമിലുള്ളത്.

BUSINESS

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറും ശൃംഖലയായ മൈജി യുടെ ഏറ്റവും പുതിയ ഷോറും കോഴിക്കോട് നടക്കാവിൽ പ്രവര്‍ത്തനം ആരംഭിച്ചു. പ്രശസ്ത സിനിമാ താരം മഞ്ജു വാര്യർ ഷോറും ഉദ്ഘാടനം ചെയ്തു. ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന മൈജി ഷോറൂമിൽ ഏറ്റവും മികച്ച ഓഫറുകളും വലിയ വില കുറവുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം ആൻ്റ് കിച്ചൻ അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ്, ഗ്ലാസ് ആൻ്റ് ക്രോക്കറി ഐറ്റംസ് എന്നിവ ലഭ്യമാകുന്ന വിശാലമായ ഷോറൂമാണ് കോഴിക്കോട് നടക്കാവിലെ എ.ജി.സി ടവറിൽ ഒരുക്കിയിട്ടുള്ളത്.


ലോകോത്തര ബ്രാൻഡുകളുടെ വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, ടിവി, ലാപ്ടോപ്പുകൾ തുടങ്ങിയവയുടെ നീണ്ട നിരയാണ് ഷോറൂമിലുള്ളത്. ന്യൂജൻ ലൈഫ് സ്റ്റൈലിലെ ഭാഗമായുള്ള ഡിജിറ്റൽ ആക്സസറികളിൽ വമ്പൻ ഓഫറാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി മൈജിയിലുണ്ടെന്ന് മൈജി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഷാജി എ കെ പറഞ്ഞു.

ഒരു വീട്ടിലേക്ക് വേണ്ടതെന്തും ഒരു കുടകീഴിലെന്ന പോലെ മൈജി ഫ്യൂച്ചറിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടെന്നാണ് മൈജിയുടെ ഉറപ്പ്. ഏറ്റവും സുരക്ഷിതമായി ഗാഡ്‌ജറ്റുകള്‍ റിപ്പയർ ചെയ്യാനുള്ള മൈജി കെയർ റിപ്പയര്‍ & സര്‍വീസ്‌ സൗകര്യവും ഷോറൂമുകളില്‍ ലഭ്യമാണ്‌. ഇതിനു പുറമെ വാറന്റി കഴിഞ്ഞാലും രണ്ട് വര്‍ഷത്തേയ്ക്ക്‌ അഡീഷണല്‍ വാറന്റി ലഭിക്കുന്ന ജി ഡോട്ട്‌ എക്സറ്റന്‍ഡഡ്‌ വാറന്റി, ജി ഡോട്ട്‌ പ്രൊട്ടക്ഷന്‍ തുടങ്ങി നിരവധി ഗാഡ്ജറ്റ്‌ സുരക്ഷ പദ്ധതികളും മൈജി ഒരുക്കിയിട്ടുണ്ട്‌.

KERALA
'സഹജീവികൾക്ക് വേണ്ടി സ്വയം കത്തിയെരിയുന്ന സൂര്യൻ' ! പിണറായി വിജയനെ പുകഴ്ത്തി മുൻ പ്രൈവറ്റ് സെക്രട്ടറി
Also Read
user
Share This

Popular

NATIONAL
KERALA
രാജ്യത്തിൻ്റെ രക്തം തിളയ്ക്കുന്നു, ഹൃദയം തകർത്ത ഭീകരർക്ക് കഠിനമായ ശിക്ഷ നൽകും: പ്രധാനമന്ത്രി