നമ്പ്യാർകുന്ന് ധ്യാനാശ്രമത്തിന് സമീപം പൊന്നകം ബാബുവിന്റെ തോട്ടത്തിലാണ് കൂട് സ്ഥാപിച്ചത്
വയനാട് ചീരാലിൽ ഭീതി പരത്തി പുലി. പത്ത് ദിവസത്തിനിടെ രണ്ട് വളർത്തു മൃഗങ്ങളെയാണ് പുലി പിടികൂടിയത്. സംയുക്ത പരിശോധനയിലും പുലിയെ കണ്ടെത്താൻ ആകാത്തതിൽ ആശങ്ക നിലനിൽക്കുകയാണ്. വെള്ളച്ചാൽ, ആശ്രമം, ആർത്തുവയൽ, നമ്പ്യാർകുന്ന്, ചീരാൽ പ്രദേശങ്ങളിലാണ് സംയുക്ത തെരച്ചിൽ നടത്തിയത്. പുലിയെ പിടികൂടാനായി നമ്പ്യാർകുന്ന് -ചീരാൽ മേഖലയിൽ വനം വകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്.
നമ്പ്യാർകുന്ന് ധ്യാനാശ്രമത്തിന് സമീപം പൊന്നകം ബാബുവിന്റെ തോട്ടത്തിലാണ് പുലിയെ പിടികൂടാനായി കൂട് സ്ഥാപിച്ചത്. കിളിയമ്പാറ ജോയിയുടെ ഒരു വയസുള്ള ആടിനെയാണ് അവസാനമായി പുലി കൊന്നത്. രണ്ട് ദിവസം മുമ്പ് വെള്ളച്ചാലിൽ റെജിയുടെ രണ്ട് വയസുള്ള പശുക്കിടാവിനെയും പുലി പിടിച്ചു.
ALSO READ: നടപടിയെടുത്ത് ഫെഫ്ക; ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയ്ക്കും സസ്‌പെന്‍ഷന്‍
കഴിഞ്ഞ കുറച്ച് മാസങ്ങളായി മേഖല പുലിഭീഷണിയിലാണ്. ചീരാൽ നമ്പ്യാർകുന്ന് ജനവാസമേഖലയിൽ പുലിയുടെ സാന്നിദ്ധ്യം സ്ഥിരികരിച്ചിട്ടും ഇതിനെ പിടികൂടാത്തതിൽ ആശങ്കയിലാണ് നാട്ടുകാർ. വനം വകുപ്പ് പുലിയെ പിടികൂടാൻ നടപടി സ്വീകരിക്കാത്തതിനെതിരെയും ജനരോക്ഷമുയർന്നിരുന്നു. ഇതോടെയാണ് മേപ്പാടി ആർആർടി റെയിഞ്ചറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം കൂട് സ്ഥാപിച്ചത്.