പത്ത് വർഷത്തിനുള്ളിൽ അവരുടെ ഒട്ടുമിക്ക എല്ലാ ശരീര ഭാഗങ്ങളും രൂപമാറ്റം വരുത്തി. കണ്ണുകളിൽ പച്ചകുത്തി, തലയോട്ടിയിൽ സ്കെയിൽ പോലെയുള്ള ഇമ്പ്ലേറ്റുകൾ സ്ഥാപിക്കുക ഉൾപ്പടെ ഉള്ളവ ചെയ്തു
ശരീരത്തിന്റെ 99 .98 % ടാറ്റൂ ചെയുകയും, ശരീരത്തിൽ മാറ്റം വരുത്തുകയും ചെയ്ത അമേരിക്കൻ ആർമിയിലെ മുൻ ഉദ്യോഗസ്ഥയായിരുന്ന എസ്പെരൻസ് ലുമിനസ്ക ഫ്യൂർസിന, ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. ചരിത്രത്തിൽ ശരീരത്തിൽ ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്യുകയും, രൂപമാറ്റം വരുത്തുകയും ചെയ്ത വനിതയാണ് ഇവർ.
പത്ത് വർഷത്തിനുള്ളിൽ അവർ തൻ്റെ ഒട്ടുമിക്ക ശരീര ഭാഗങ്ങളും രൂപമാറ്റം വരുത്തി. കണ്ണുകളിൽ പച്ചകുത്തുക, തലയോട്ടിയിൽ സ്കെയിൽ പോലെയുള്ള ഇമ്പ്ലേറ്റുകൾ സ്ഥാപിക്കുക ഉൾപ്പടെ ഉള്ളവ ചെയ്തു. ശരീരമാകെ പച്ച കുത്തിയ ഇവർ സ്വന്തം ശരീരം 89 തവണ പരിഷ്കരിക്കുകയും ചെയ്തു.
Read More: പാനീയങ്ങളിൽ ലഹരി കലർത്തിയോ? പരിശോധിക്കാൻ വഴിയുണ്ടെന്ന് സ്പെയിനിലെ ടെക്കികൾ
ഗിന്നസ് വേൾഡ് റെക്കോർഡ് പറയുന്നതനുസരിച്ച്, തല മുതൽ കാൽപാദം വരെ ഈ 36 കാരി മനോഹരമായ ഡിസൈനുകളിൽ അലങ്കരിച്ചുവെന്നും, ഇവർ ശരീരത്തിനെ ചലിക്കുന്ന ക്യാൻവാസ് ആക്കി മാറ്റിയെന്നും പറയുന്നു. കൈകൾ, കാലുകൾ, തലയോട്ടി, നാക്ക്, മോണകൾ, കണ്ണ്, ജനനേന്ദ്രിയം ഉൾപ്പടെയുള്ള എല്ലാ ശരീരഭാഗങ്ങളിലും പച്ച കുത്തിയിട്ടുണ്ട്.
സൈനിക കുടുംബത്തിൽ ജനിച്ച ഇവർ കുടുംബത്തിന്റെ പാത പിന്തുടർന്നാണ് സൈന്യത്തിൽ ചേർന്നത്. സൈന്യത്തിൽ മെഡിക്കൽ സർവീസ് ഓഫീസർ ആയാണ് ഫ്യൂർസിന സേവനം അനുഷ്ഠിച്ചിരുന്നത് . "ഗിന്നസ് വേൾഡ് റെക്കോർഡ് കുടുംബത്തിൽ ചേരുന്നതിൽ അഭിമാനവും ആശ്ചര്യവും തോന്നുന്നു"വെന്ന് എസ്പെരൻസ് ലുമിനസ്ക ഫ്യൂർസിന പറഞ്ഞു.