fbwpx
97 പന്തില്‍ 201 റണ്‍സ്; അതിവേഗ ഇരട്ട സെഞ്ചുറിയുമായി റെക്കോർഡിട്ട് സമീർ റിസ്‌വി!
logo

ന്യൂസ് ഡെസ്ക്

Posted : 21 Dec, 2024 07:32 PM

ഇക്കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ച 21കാരനായ സമീര്‍ റിസ്‌വിയാണ് തകർപ്പൻ ബാറ്റിങ് പ്രകടനം പുറത്തെടുത്തത്

CRICKET


അണ്ടര്‍ 23 സ്റ്റേറ്റ് എ ട്രോഫി പോരാട്ടത്തില്‍ അതിവേഗ ഇരട്ട സെഞ്ചുറി അടിച്ചെടുത്ത് മുൻ ചെന്നൈ സൂപ്പർ കിങ്സ് വെടിക്കെട്ട് ബാറ്റർ. ഇക്കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ച 21കാരനായ സമീര്‍ റിസ്‌വിയാണ് തകർപ്പൻ ബാറ്റിങ് പ്രകടനം പുറത്തെടുത്തത്.

ഉത്തര്‍പ്രദേശ് ടീമിന്റെ നായകന്‍ കൂടിയായ റിസ്‌വി ത്രിപുരയ്‌ക്കെതിരായ പോരാട്ടത്തിലാണ് വെറും 97 പന്തില്‍ 201 റണ്‍സടിച്ച് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും വേഗതയാര്‍ന്ന ഇരട്ട സെഞ്ചുറിയാണ് ഉത്തർപ്രദേശ് നായകന്‍ സ്വന്തം പേരിലാക്കിയത്.




അണ്ടർ 23 വിഭാ​ഗത്തിലാണ് റെക്കോർഡ്. വെടിക്കെട്ട് ഇന്നിങ്‌സിൽ 20 സിക്‌സുകളും 13 ഫോറുകളും ഉൾപ്പെടും. ടീം സ്കോർ 405 റണ്‍സില്‍ എത്തിക്കാന്‍ റിസ്‌വിക്കായി.

നിലവില്‍ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗതയാര്‍ന്ന ഇരട്ട സെഞ്ചുറിയെന്ന റെക്കോര്‍ഡ് ന്യൂസിലന്‍ഡിൻ്റെ ചാഡ് ബൗസിന്റെ പേരിലാണ്. 103 പന്തിലാണ് താരത്തിന്റെ നേട്ടം. 97 പന്തില്‍ റിസ്‌വി നേടിയ ഡബിള്‍ സെഞ്ചുറി യഥാര്‍ഥത്തില്‍ റെക്കോര്‍ഡില്‍ ഒന്നാമതെത്തേണ്ടതാണ്.




എന്നാല്‍ അണ്ടര്‍ 23 പോരാട്ടമായതിനാല്‍ ഇത് ഔദ്യോഗിക പട്ടികയില്‍ വരില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ റെക്കോര്‍ഡ് ബൗസിൻ്റെ പേരിൽ തന്നെ തുടരും.


ALSO READ: 35 പന്തിൽ 100; ഫാസ്റ്റസ്റ്റ് സെഞ്ചുറിയുമായി റെക്കോർഡിട്ട് ഐപിഎല്ലിലെ 'അൺസോൾഡ്' താരം


NATIONAL
വ്യക്തിഹത്യ നടത്തുന്നു, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു; പുഷ്പ 2 വിവാദത്തില്‍ വികാരഭരിതനായി അല്ലു അര്‍ജുന്‍
Also Read
user
Share This

Popular

KERALA
KERALA
സൂരജ് സന്തോഷിന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും, പലർക്കും ദേഹാസ്വാസ്ഥ്യം; പൊലീസെത്തി പരിപാടി നിർത്തിവെപ്പിച്ചു