മലിനീകരണമില്ലാത്ത ഹൈഡ്രജന്‍ കാറാണ് ട്രാക്കിലിറക്കുന്നത്
ലോകത്തിലെ ആദ്യത്തെ ഹൈഡ്രജന്‍ കാര്‍ റേസ് കമ്പനി 'എക്‌സ്ട്രിം എച്ച്' പുതിയ കാര്‍ അവതരിപ്പിച്ചു. മലിനീകരണമില്ലാത്ത ഹൈഡ്രജന്‍ കാറാണ് ട്രാക്കിലിറക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഉള്‍നാടുകളില്‍ റേസ് സംഘടിപ്പിക്കുമെന്ന് സ്ഥാപകന്‍ അലക്സാന്‍ഡ്രോ അഗാഗ് പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രകൃതിയില്‍ സുസ്ഥിരത നിലനിര്‍ത്തുന്നതിനെക്കുറിച്ച് ബോധവത്കരണം നല്‍കാനും ലക്ഷ്യമിട്ട 'എക്‌സ്ട്രിം ഇ' എന്ന റേസുകള്‍ക്ക് ശേഷമാണ് ഹൈഡ്രജന്‍ ഊര്‍ജ്ജമാക്കുന്ന കാറുകളും റേസും അവതരിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്. ഇലക്ട്രിക്ക് വാഹനങ്ങളുടെ റേസും പ്രകൃതിക്ക് ദോഷകരമാണെന്ന് വിമര്‍ശനവും 'എക്‌സ്ട്രിം എച്ചി'ന് പിന്നിലുണ്ട്. ഹൈഡ്രജന്‍ ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്ന പുത്തന്‍ കാര്‍ ട്രാക്കിലെത്തിച്ച് കാലാവസ്ഥ വ്യതിയാനത്തിനെതിരെ ബോധവത്കരണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അലെക്സാന്‍ഡ്രോ അഗാഗ് വ്യക്തമാക്കി.
ഉള്‍പ്രദേശങ്ങളില്‍ റേസ് നടത്തി ജനങ്ങളില്‍ ബോധവത്കരണം നടത്തുകയാണ് ലക്ഷ്യം. എലെക്ട്രോലൈസിസിലൂടെ വെള്ളത്തില്‍ നിന്നുല്പാദിപ്പിക്കുന്ന ഹൈഡ്രജന്‍ ഉരുപയോഗിച്ചായിരിക്കും 'എക്‌സ്ട്രീം എച്ച്' പ്രവര്‍ത്തിക്കുക. ഗ്രീന്‍ ഹൈഡ്രജന്‍ ടെക്‌നോളോജിയാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കാര്‍ റേസ് രംഗത്തും, ഇന്ധന രംഗത്തും പുതിയൊരു ചുവടുവെപ്പാണ് 'എക്‌സ്ട്രീം എച്ച്' എന്നും അഗാഗ് കൂട്ടിച്ചേര്‍ത്തു.