ബ്രേക് ഫാസ്റ്റോ, ലഞ്ചോ, ഡിന്നറോ അങ്ങനെ എന്തായി വേണമെങ്കിലും ഇത് കഴിക്കാം. നിങ്ങൾക്കിഷ്ടമുള്ള പഴങ്ങൾകൊണ്ട് ഈ സാൻഡ്‌വിച്ച് ഉണ്ടാക്കാം.
നിങ്ങൾ പലതരത്തിലുള്ള സാൻഡ്‍വിച്ചിനെ പറ്റി കേട്ടിട്ടുണ്ടാകും കേട്ടിട്ടുണ്ടാകും, വെജ് മുതൽ നോൺ-വെജ് വരെ പല പേരുകളിൽ. എന്നാൽ നിങ്ങളെപ്പോഴെങ്കിലും ഫ്രൂട്ട് സാൻഡ്‌വിച്ചിനെ പറ്റി കേട്ടിട്ടുണ്ടോ?
ഭക്ഷണം കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് നിങ്ങൾ ഇതൊന്ന് കൊടുത്ത് നോക്കൂ. ബ്രേക് ഫാസ്റ്റോ, ലഞ്ചോ, ഡിന്നറോ അങ്ങനെ എന്തായി വേണമെങ്കിലും ഇത് കഴിക്കാം. നിങ്ങൾക്കിഷ്ടമുള്ള പഴങ്ങൾകൊണ്ട് ഈ സാൻഡ്‌വിച്ച് ഉണ്ടാക്കാം.
ചേരുവകൾ
2 സ്ലൈസ് ബ്രെഡ്
2 ഇടത്തരം സ്ട്രോബെറി
ഒരു ടീ സ്പൂൺ മിക്സഡ് ഫ്രൂട്ട് ജാം
ഒരു ടീസ്പൂൺ വെണ്ണ
വാഴ പഴം
4 ബ്ലൂബെറി
ഉപ്പ് ആവശ്യത്തിന്
ഒരു ബ്രെഡിൽ ജാമും, മറ്റൊരു ബ്രെഡിൽ ബട്ടറും പുരട്ടണം.
പിന്നീട്, പഴങ്ങൾ കനം കുറഞ്ഞ് അരിഞ്ഞ്, ബ്രെഡിൽ വെച്ച് ആവശ്യത്തിന് ഉപ്പ് വിതറി, മറ്റേ ബ്രെഡുകൊണ്ട് കവർ ചെയ്യുക.
ഫ്രൂട്ട് സാൻഡ്‌വിച്ച് റെഡി ആയി.