ഗൂഗിള്‍ സെര്‍ച്ചും എഐ മോഡിലേക്ക് മാറുന്നു. സെര്‍ച്ച് എഞ്ചിനില്‍ 'എഐ മോഡ്' ഓപ്ഷന്‍ കൂടി ചേര്‍ക്കാനാണ് ഗൂഗിള്‍ പദ്ധതിയിടുന്നത്. ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട് പേജില്‍ എഐ മോഡിലേക്ക് മാറാനുള്ള ഓപ്ഷന്‍ കൂടി ഉള്‍പ്പെടുത്തും. ജെമിനി AI ചാറ്റ്‌ബോട്ടിന് സമാനമായ ഇന്റര്‍ഫേസ് ആക്‌സസ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്കാകും.
ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട് പേജില്‍ “All,” “Images,” “Videos,” and “Shopping” ടാബുകളുടെ ഇടത് വഷത്തായിരിക്കും എഐ ടാബ് പ്രത്യക്ഷപ്പെടുക എന്നാണ് ദി ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഓപ്പണ്‍എഐയുടെ മൊബൈല്‍ ആപ്പുകളിലും വെബ്സൈറ്റിലും അക്കൗണ്ടുള്ള എല്ലാ ഉപയോക്താക്കള്‍ക്കും ചാറ്റ്ജിപിടിയുടെ സെര്‍ച്ച് സൗജന്യമായി ലഭിക്കുമെന്ന പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് ഗൂഗിളിന്റെ പുതിയ നീക്കം. ഓപ്പണ്‍ എഐയുടെ നീക്കം ഗൂഗിളിനാകും കടുത്ത വെല്ലുവിളിയാകുക.
2025 ല്‍ ഗൂഗിളില്‍ വലിയ മാറ്റങ്ങളാണ് വരാന്‍ പോകുന്നതെന്ന് സിഇഒ സുന്ദര്‍ പിച്ചൈയുടെ പ്രഖ്യാപനം വരുന്നതും ഇതിന്റെ ഭാഗമായാണ്.