ഷൈന്‍ ടോം ചാക്കോയുടെ ഒപ്പം ചില്ല് ചെയ്യാം എന്ന് പറഞ്ഞ് കൊച്ചിയില്‍ നിന്ന് വിളിച്ചിരുന്നു എന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പറഞ്ഞു
നടന്‍ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതി. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് പീഡിപ്പിച്ചത്. മുറിയില്‍ അതിക്രമിച്ച് കയറി കതകടച്ച് ബലമായി പീഡിപ്പിക്കുകയായിരുന്നു. ആലുവയിലെ വീട്ടിലെത്താന്‍ ആവശ്യപ്പെടുകയും മുഴുനീള കഥാപാത്രം നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. സിനിമയുമായി ബന്ധപ്പെട്ട സംവിധായകനും കാസ്റ്റിംഗ് ഡയറക്ടറും കണ്‍ട്രോളറും ആലുവയിലെ വീട്ടില്‍ ഉണ്ടാകുമെന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയത്. എന്നാല്‍ അവിടെ എത്തിയപ്പോള്‍ അവരാരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. പിന്നീട് തന്റെ മുറിയിലേക്ക് കയറി തന്നെ കയറി പിടിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. ഒരു ദിവസം മുഴുവന്‍ ആ വീട്ടില്‍ പിടിച്ചുനിര്‍ത്തുകയും ചെയ്തു. ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ധൈര്യമായത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതാണെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മാധ്യമങ്ങളോട് പറഞ്ഞു. AMMA ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ് യോഗ്യനല്ലെന്ന് അറിയിക്കാനാണ് താന്‍ വെളിപ്പെടുത്തലുമായി ഇപ്പോള്‍ രംഗത്തെത്തിയതെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വ്യക്തമാക്കി.
ALSO READ : മുഖം രക്ഷിക്കാന്‍ AMMA; ജനറല്‍ സെക്രട്ടറിയായി നടി വേണമെന്ന് ആവശ്യം, ജഗദീഷിനായും വാദം
സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എതിരെയും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആരോപണം ഉന്നയിച്ചു. 'മോളേ' എന്ന് വിളിച്ച് പരസ്യ ചിത്രത്തില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു. ഷൈന്‍ ടോം ചാക്കോയുടെ ഒപ്പം ചില്ല് ചെയ്യാം എന്ന് പറഞ്ഞ് കൊച്ചിയില്‍ നിന്ന് വിളിച്ചിരുന്നു എന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പറഞ്ഞു.
അതേസമയം മലയാള സിനിമയിലെ പ്രമുഖ നടന്‍മാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ ലൈംഗികാരോപണവുമായി നടി മിനു മൂനീര്‍ രംഗത്തെത്തി. നടന്മാരായ മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്, അഡ്വ. ചന്ദ്രശേഖരന്‍ വി.എസ്, വിച്ചു എന്നിവര്‍ക്കെതിരെയാണ് ആരോപണം.