fbwpx
'രാജേഷ് കൃഷ്ണയ്‌ക്കെതിരെ CPIM യു.കെ ഘടകത്തിന് ഒരു പരാതിയും വന്നിട്ടില്ല; കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം എന്തായാലും അംഗീകരിക്കും'
logo

ന്യൂസ് ഡെസ്ക്

Posted : 04 Apr, 2025 09:01 AM

രാജേഷ് കൃഷ്ണയെ പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് തിരിച്ചയച്ചത് ബ്രിട്ടന്‍ ഘടകത്തിന് പരാതി ലഭിച്ചതിനെതുടര്‍ന്നാണെന്ന് കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം പറഞ്ഞിരുന്നു.

KERALA


തമിഴ്‌നാട്ടിലെ മധുരയില്‍ വെച്ച് നടക്കുന്ന അഖിലേന്ത്യാ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ രാജേഷ് കൃഷ്ണയ്‌ക്കെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് സിപിഐഎം ബ്രിട്ടന്‍ ഘടകം. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌സ് (യുകെ)യാണ് രാജേഷ് കൃഷ്ണയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്.

രാജേഷ് കൃഷ്ണയെയും ഹര്‍സേവ് ബെയ്ന്‍സിനെയും പാര്‍ട്ടി കോണ്‍ഗ്രസിലെ യുകെയില്‍ നിന്നുള്ള പ്രതിനിധികളായി എഐസി ദേശീയ സമ്മേളനത്തില്‍ നിന്ന് തെരഞ്ഞെടുത്തതാണ്. പിബി അംഗം അശോക് ധാവളെയുടെ സാന്നിധ്യത്തിലാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്നും എഐസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. രാജേഷ് കൃഷ്ണയെ പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് തിരിച്ചയച്ചത് ബ്രിട്ടന്‍ ഘടകത്തിന് പരാതി ലഭിച്ചതിനെതുടര്‍ന്നാണെന്ന് കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം പറഞ്ഞിരുന്നു. മാത്രമല്ല, പുഴു സംവിധായിക രത്തീനയാണ് പരാതി നല്‍കിയത് എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നിരുന്നു. ഇതിന് പിന്നാലെയാണ് എഐസി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.


ALSO READ: 'എന്നെ സാമ്പത്തികമായി കബളിപ്പിച്ചത് രാജേഷല്ല, മുന്‍ ഭര്‍ത്താവ്'; പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി സംവിധായിക രത്തീന


'2025 മാര്‍ച്ച് 15,16 തിയതികളിലായി നടന്ന എഐസി ദേശീയ സമ്മേളനത്തില്‍വെച്ച്, പിബി അംഗം അശോക് ധാവളെയുടെ സാന്നിധ്യത്തിലാണ് ഹര്‍സേവ് ബെയ്ന്‍സിനെയും രാജേഷ് കൃഷ്ണയെയും 24-ാം പാര്‍ട്ടി കോണ്‍ഗ്രിസിലെ യുകെയില്‍ നിന്നുള്ള പ്രതിനിധികളായി തെരഞ്ഞെടുത്തത്. രണ്ട് പേരും അവരുടെ ഓണ്‍ലൈന്‍ ക്രഡന്‍ഷ്യല്‍സ് പൂര്‍ത്തിയാക്കി സമര്‍പ്പിച്ചിരുന്നു. അതി ഇത് പിബിയും കേന്ദ്ര കമ്മിറ്റിയും വിലയിരുത്തകയും പരിശോധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാജേഷ് കൃഷ്ണയുടെ പ്രാധിനിത്യത്തിനായുള്ള യോഗ്യതാപത്രം പിടിച്ചുവെക്കുകയും ചെയ്തു.

എഐസിക്ക് മുന്നില്‍ ഇതുവരെ ഒരു പരാതിയും രാജേഷ് കൃഷ്ണയ്‌ക്കെതിരെ ഉയര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നു. രാജേഷ് കൃഷ്ണ ഇപ്പോഴും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. എന്നിരുന്നാലും പൊതുജനങ്ങളില്‍ നിന്നോ മറ്റു പാര്‍ട്ടികളില്‍ നിന്നോ രാജേഷ് കൃഷ്ണയ്‌ക്കെതിരായി എന്തെങ്കിലും പരാതികള്‍ വന്നാല്‍ അത് പരിശോധിക്കുന്നതിനും ഇടപെടുന്നതിനും കേന്ദ്ര കമ്മിറ്റിക്ക് അധികാരമുണ്ടെന്ന് അറിയിക്കുന്നു. കേന്ദ്ര കമ്മിറ്റി എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കും. ബ്രിട്ടന്‍ ആന്‍ഡ് ഐര്‍ലന്‍ഡിലെ എഐസിക്കുവേണ്ടി ഹര്‍സേവ് ബെയ്ന്‍സ് പാര്‍ട്ടി കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുന്നുണ്ട്,' പത്രക്കുറിപ്പില്‍ പറയുന്നു.


ALSO READ: നിയമന ഉത്തരവിന് പകരം മെമ്മോ നൽകി; താമരശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെൻ്റി‌നെതിരെ കട്ടിപ്പാറയിൽ ജീവനൊടുക്കിയ അധ്യാപികയുടെ അച്ഛൻ


അതേസമയം താന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സമ്മേളനത്തില്‍ നിന്ന് രാജേഷ് കൃഷ്ണയെ തിരിച്ചയച്ചതെന്ന വാര്‍ത്തകളോട് പ്രതികരിച്ച് സംവിധായിക രത്തീന തന്നെ രംഗത്തെത്തിയിരുന്നു. വാര്‍ത്തകളില്‍ കാണുന്നത് പോലെ തന്നെ ആരും സാമ്പത്തികമായി കബളിപ്പിച്ചിട്ടില്ല. പാര്‍ട്ടിക്കോ മാധ്യമങ്ങള്‍ക്കോ അത്തരത്തില്‍ ഒരു പരാതി നല്‍കിയിട്ടില്ലെന്നും രത്തീന ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. തനിക്ക് വേണ്ടി പരാതി കൊടുക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും രത്തീന പറഞ്ഞു. തനിക്ക് ജീവിതത്തില്‍ ആകെ നേരിട്ട സാമ്പത്തിക ചൂഷണം ഭര്‍ത്താവായിരുന്ന ആളില്‍ നിന്നാണ്. അതിനാണ് താന്‍ കോടതിയെ സമീപിച്ചതെന്നും അതില്‍ തനിക്ക് അനുകൂലമായി 2,25,50000 രൂപ തിരികെ നല്കാന്‍ നാല് മാസം മുന്‍പ് കോടതി വിധി വന്നതാണെന്നും രത്തീന ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ താനാണ് രാജേഷ് കൃഷ്ണയ്‌ക്കെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം അശോക് ധാവളെയ്ക്ക് പരാതി നല്‍കിയതെന്ന് ബി മുഹമ്മദ് ഷര്‍ഷദ് പറഞ്ഞിരുന്നു. ആര്‍ക്ക് വേണമെങ്കിലും പരാതിയുടെ പകര്‍പ്പ് ആവശ്യപ്പെടാമെന്നും സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഷര്‍ഷദ് പറഞ്ഞു.

WORLD
ഇസ്രയേലിന് 20,000 യുഎസ് നിർമിത അസോള്‍ട്ട് റൈഫിളുകള്‍ ; ബൈഡന്‍ വൈകിപ്പിച്ച വില്‍പ്പന കരാറുമായി ട്രംപ് മുന്നോട്ടെന്ന് റിപ്പോർട്ട്
Also Read
user
Share This

Popular

IPL 2025
TAMIL MOVIE
IPL 2025 | LSG vs MI | ലഖ്നൗവിന് ത്രില്ലർ വിജയം; മുബൈയെ പരാജയപ്പെടുത്തിയത് 12 റൺസിന്