fbwpx
'ഒരു ഇന്ത്യന്‍ സിനിമയിലെ ആക്ഷന്‍ രംഗം'; പുഷ്പ 2നെ പ്രശംസിച്ച് ആഗോള പ്രേക്ഷകര്‍
logo

ന്യൂസ് ഡെസ്ക്

Posted : 05 Feb, 2025 04:49 PM

പുഷ്പ 2ന് ശേഷം ചിത്രത്തിന്റെ മൂന്നാം ഭാഗവും വരുന്നുണ്ട്. അണിയറക്കാര്‍ തന്നെയാണ് ഇക്കാര്യവും പുറത്തുവിട്ടത്

TELUGU MOVIE


2024 ഡിസംബറിലാണ് അല്ലു അര്‍ജുന്റെ പുഷ്പ 2 തിയേറ്ററിലെത്തിയത്. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം 1000 കോടി ക്ലബ്ബില്‍ ഇടം നേടി. അടുത്തിടെ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചതോടെ ചിത്രം ആഗോള പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഒടിടി റിലീസിന് പിന്നാലെ ചിത്രത്തിന് അന്താരാഷ്ട്ര പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒടിടിയില്‍ സിനിമ കണ്ട പ്രേക്ഷകര്‍ സമൂഹമാധ്യമത്തില്‍ പ്രശംസ അറിയിച്ചിട്ടുണ്ട്. ചിത്രത്തിലെ ആക്ഷന്‍ സീനിനാണ് പ്രശംസ കൂടുതലും ലഭിച്ചിരിക്കുന്നത്.

സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അല്ലു അര്‍ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാണ്. മൈത്രീ മൂവീസാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രത്തിന്റെ മ്യൂസിക് അവകാശം ടി സീരീസിനാണ്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

പുഷ്പ 2ന് ശേഷം ചിത്രത്തിന്റെ മൂന്നാം ഭാഗവും വരുന്നുണ്ട്. അണിയറക്കാര്‍ തന്നെയാണ് ഇക്കാര്യവും പുറത്തുവിട്ടത്. ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് സംസാരിച്ചിരുന്നു.

'നമുക്ക് ഇപ്പോള്‍ പറയാന്‍ കഴിയുന്ന ഒരു കാര്യം പുഷ്പ 3 വിറപ്പിക്കും എന്നതാണ്. നിങ്ങള്‍ പുഷ്പ 1ലും 2ലും കേട്ടതായിരിക്കില്ല മൂന്നാം ഭാഗത്തില്‍ ഉണ്ടാവുക. സുകുമാര്‍ സര്‍ പുഷ്പ റൈസും റൂളും കൊണ്ട് ഈ ലോകം ഭരിക്കുകയാണ്. ഞങ്ങള്‍ മൂന്നാം ഭാഗത്തിന്റെ ജോലികള്‍ ആരംഭിച്ചിട്ടില്ല. പക്ഷെ സീക്വല്‍ പ്രേക്ഷകരിലേക്ക് എത്തിയ രീതിയില്‍ ഞാന്‍ പറയാം, നിങ്ങള്‍ ഇതുവരെ കണ്ടതില്‍ ഒരു പിടി മുകളിലായിരിക്കും പുഷ്പ 3', എന്നാണ് ദേവി ശ്രീ പ്രസാദ് പറഞ്ഞത്.

പുഷ്പ 2 റിലീസ് ദിവസത്തില്‍ തന്നെ ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. റിലീസ് ദിവസം ആദ്യ ഷോ നടക്കവെ തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്യുകയും പിന്നീട് താരത്തിന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.

NATIONAL
"ഹിന്ദു മതാചാരങ്ങൾ ലംഘിച്ചു"; തിരുപ്പതി ക്ഷേത്ര ബോർഡിന് കീഴിലെ 18 ജീവനക്കാരെ സ്ഥലം മാറ്റി
Also Read
user
Share This

Popular

NATIONAL
KERALA
ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ; ഡൽഹിയുടെ വിധി കാത്ത് മുന്നണികൾ