fbwpx
പുരുഷന്‍മാരെ പ്രായമായതിന് ട്രോളുന്നത് കാണാറില്ല: എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ അങ്ങനെയല്ലെന്ന് മനീഷ കൊയ്‌രാള
logo

ന്യൂസ് ഡെസ്ക്

Posted : 24 Jan, 2025 12:24 PM

ബോളിവുഡില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും താരം സംസാരിച്ചു

BOLLYWOOD MOVIE


പ്രായത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെടുന്നുണ്ടെന്ന് നടി മനീഷ കൊയ്‌രാള. പുരുഷന്‍മാരെ പ്രായമായതിന്റെ പേരില്‍ ട്രോളുന്നത് കണ്ടിട്ടില്ലെന്നും താരം അഭിപ്രായപ്പെട്ടു. ഫ്രീ പ്രെസ് ജേണലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്. സിനിമ മേഖലയില്‍ പ്രത്യേകിച്ച് സ്ത്രീകളെ പ്രായത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തുകയും ട്രോളുകയും ചെയ്യുന്ന പ്രവണതയുണ്ടെന്ന് മനീഷ വ്യക്തമാക്കി. സ്ത്രീകള്‍ കൂടുതലായും തങ്ങളുടെ വയസിന്റെ പേരില്‍ വിമര്‍ശനം നേരിടാറുണ്ട് എന്നാല്‍ പുരുഷന്‍മാര്‍ക്ക് അത്തരം പ്രശ്‌നങ്ങളില്ലെന്നും താരം പറഞ്ഞു.

തന്റെ പ്രായം കാരണം നിരവധി റൗണ്ട് ടേബിള്‍ ചര്‍ച്ചകളില്‍ തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും മനീഷ പറഞ്ഞു. ബോളിവുഡില്‍ സ്ത്രീകള്‍ക്ക് നേരെ ഇത്തരത്തിലുള്ള ഡബിള്‍ സ്റ്റാന്‍ഡേഡുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും താരം അഭിപ്രായപ്പെട്ടു. 50 വയസ് പ്രായമായാല്‍ സ്ത്രീകള്‍ക്ക് പിന്നെ നല്ല റോളുകള്‍ ചെയ്യാനാവില്ലെന്ന ഒരു തെറ്റിദ്ധാരണ സിനിമ മേഖലയില്‍ ഉണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് ഏത് വയസിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.

'ഒരുപാട് പേര്‍ കരുതുന്നത് പ്രായമായി, ഇനി ഇവള്‍ എന്ത് തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യും എന്നാണ്. അവള്‍ക്ക് അമ്മ വേഷമോ സഹോദരിയുടെ വേഷമോ കൊടുക്കാമെന്ന് പറയും. പക്ഷെ സ്ത്രീകള്‍ക്ക് അടിപൊളി കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കും. എന്റെ മുന്നെ വന്ന നിരവധി സ്ത്രീകള്‍ അതു ചെയ്തിട്ടുണ്ട്. എനിക്കും അത് ചെയ്യണം. എന്റെ ഉള്ളില്‍ ഇപ്പോഴും ആ തീയുണ്ട്. ഇനിയും കൂടുതല്‍ ചെയ്യാനുള്ള ആഗ്രഹവും ഉണ്ട്. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എനിക്ക് ഇനിയും വളരണം. പ്രായം എന്നത് വെറും നമ്പര്‍ മാത്രമാണ്. 50 എന്നത് നമ്പര്‍ മാത്രമാണ്. അതെന്നെ ഒന്നില്‍ നിന്നും പിന്‍തിരിപ്പിക്കില്ല. അത് ആരെയും പിന്‍തിരിപ്പിക്കരുത്', എന്നാണ് മനീഷ പറഞ്ഞത്.

ബോളിവുഡില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും താരം സംസാരിച്ചു. സിനിമ മേഖലയിലേക്ക് കടന്ന് ചെല്ലുക എന്ന് പറയുന്നത് തന്നെ പ്രയാസമുള്ള കാര്യമാണ്. ഏതൊരു ജോലിയിലും പ്രശ്‌നങ്ങളും നിരാശപ്പെടുത്തുന്ന കാര്യങ്ങളുമെല്ലാം ഉണ്ടാകും. അത് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും നമ്മളെ വളരാന്‍ സഹായിക്കുമെന്നും മനീഷ കൊയ്‌രാള കൂട്ടിച്ചേര്‍ത്തു.

KERALA
"ആരോടും പരാതിയില്ല"; പത്ത് വര്‍ഷം മുൻപ് ബസില്‍ നിന്ന് അസഭ്യം പറഞ്ഞ് ഇറക്കിവിട്ട കണ്ടക്ടര്‍ക്ക് മാപ്പ് നല്‍കി ദയാബായ്
Also Read
user
Share This

Popular

KERALA
KERALA
പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയെ കണ്ടെന്ന് നാട്ടുകാർ; കാടിനുള്ളിൽ നിന്ന് ശബ്ദം കേട്ടുവെന്ന് വനംവകുപ്പ്