2013ൽ മാറ്റ് എബ്ഡെൻ-ജാർമില ഗജ്‌ഡൊസോവ സഖ്യമാണ് അവസാനമായി ഓസ്ട്രേലിയയ്ക്കായി മിക്സഡ് ഡബിൾസ് വിഭാഗത്തിൽ കിരീടം ചൂടിയത്
ഓസ്‌ട്രേലിയൻ ഓപ്പൺ 2025ൽ മിക്‌സഡ് ഡബിൾസ് വിഭാഗത്തിൽ ചാംപ്യന്മാരായി ഓസ്ട്രേലിയയുടെ ഒലിവിയ ഗഡെക്കി-ജോൺ പീയേഴ്‌സ് സഖ്യം. ഫൈനലിൽ ഓസ്ട്രേലിയയുടെ തന്നെ കിംബർലി ബിറെൽ-ജോൺ പാട്രിക് സ്മിത്ത് സഖ്യത്തെയാണ് ഓസീസിൻ്റെ വൈൽഡ് കാർഡ് ജോഡികൾ രണ്ട് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിൽ കീഴടക്കിയത്. സ്കോർ 3-6, 6-4 (10-6).
ഓസ്ട്രേലിയയ്ക്കായി മിക്സഡ് ഡബിൾസിൽ കിരീടം ചൂടുന്ന നാലാമത്തെ സഖ്യമാണ് ഇവരുടേത്. വെള്ളിയാഴ്ച റോഡ് ലേവർ അരീനയിൽ നടന്ന ആവേശപോരാട്ടത്തിൽ ഒരു മണിക്കൂർ 24 മിനിറ്റിനുള്ളിൽ ഓസ്ട്രേലിയൻ ജോഡികൾ വിജയം സ്വന്തമാക്കി. 22കാരിയായ ഒലിവിയ ഗഡെക്കിയും 36കാരനായ ജോൺ പീയേഴ്‌സിനും ഇത് അഭിമാന മുഹൂർത്തമാണ്. 2013ൽ മാറ്റ് എബ്ഡെൻ-ജാർമില ഗജ്‌ഡൊസോവ സഖ്യമാണ് അവസാനമായി ഓസ്ട്രേലിയയ്ക്കായി മിക്സഡ് ഡബിൾസ് വിഭാഗത്തിൽ കിരീടം ചൂടിയത്.