fbwpx
പത്തുവർഷത്തിനിടെ കടുവ ആക്രമിച്ച് കൊന്നത് എട്ടുപേരെ; ഭീതിയോടെ വയനാട്ടിലെ ജനങ്ങൾ
logo

ന്യൂസ് ഡെസ്ക്

Posted : 24 Jan, 2025 04:18 PM

പത്തുവർഷത്തെ കണക്കെടുത്താൽ വയനാട്ടിൽ കടുവ ആക്രമിച്ച് കൊലപ്പെടുത്തുന്ന എട്ടാമത്തെയാളാണ് മാനന്തവാടി പഞ്ചാരക്കൊല്ലി സ്വദേശിനി രാധ. പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്റ്റേറ്റിനു സമീപത്ത് വെച്ചാണ് കടുവയുടെ ആക്രമണമുണ്ടായത്.

KERALA


വയനാട് പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവാ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവം വാർത്തകളിൽ നിറയുകയാണ്. ഈ സാഹചര്യത്തിൽ കഴിഞ്ഞ വർഷങ്ങളിലെ ജില്ലയിലെ കടുവ ആക്രമണത്തിൻ്റെ കണക്കുകൾ പരിശോധിച്ചാൽ വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്ന് കാണാം. കഴിഞ്ഞ 10വർഷത്തിനിടെ വയനാട്ടിൽ കടുവാ ആക്രമണത്തിൽ ജീവൻ നഷ്ടമായത് എട്ട് പേർക്കാണ്.


2015 ൽ മൂന്നുപേരാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2015 ഫെബ്രുവരി 10 നാണ് നൂൽപ്പുഴ മൂക്കുത്തികുന്നിൻ ഭാസ്കരൻ കൊല്ലപ്പെട്ടത്. 2015 ജൂലൈ മാസത്തിൻ കുറിച്യാട് സ്വദേശി ബാബുരാജ്, നവംബറിൽ തോൽപ്പെട്ടി റേഞ്ചിലെ വാച്ചറായിരുന്ന കക്കേരി ഉന്നതിയിലെ ബസവൻ എന്നിവരേയും കടുവ ആക്രമിച്ച് കൊലപ്പെടുത്തി.

2019 ഡിസംബർ 24 ന് ബത്തേരി പച്ചാടി കാട്ടുനായ്ക്ക ഉന്നതിയിലെ ജഡയൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 2020 ജൂൺ 16 ന് ബസവൻകൊല്ലി കാട്ടുനായ്ക്ക ഉന്നതിയിലെ ശിവകുമാർ. 2023 ജനുവരി 12 ന് പുതുശ്ശേരി പള്ളിപ്പുറത്ത് തോമസ്. അതേ വർഷം ഡിസംബർ 9ന് വാകേരി കൂടല്ലൂർ സ്വദേശി പ്രജീഷ് എന്നവരേയും കടുവ കൊലപ്പെടുത്തി.


Also Read; പഞ്ചാരക്കൊല്ലിയിലെ കടുവയെ പിടിക്കുകയോ വെടിവെച്ച് കൊല്ലുകയോ ചെയ്യും; രാധയുടെ കുടുംബത്തിന് 11 ലക്ഷം നൽകും


പത്തുവർഷത്തെ കണക്കെടുത്താൽ വയനാട്ടിൽ കടുവ ആക്രമിച്ച് കൊലപ്പെടുത്തുന്ന എട്ടാമത്തെയാളാണ് മാനന്തവാടി പഞ്ചാരക്കൊല്ലി സ്വദേശിനി രാധ. പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്റ്റേറ്റിനു സമീപത്ത് വെച്ചാണ് കടുവയുടെ ആക്രമണമുണ്ടായത്. തോട്ടത്തിൽ കാപ്പി പറിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. തലയറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് കടുവയെ പിടികൂടുകയോ അതിന് കഴിഞ്ഞില്ലെങ്കില്‍ വെടിവെച്ചു കൊല്ലുകയോ ചെയ്യുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമമനുസരിച്ച് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ (SOP) പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. അതിന് ശേഷം നരഭോജി കടുവയെ വെടിവെച്ച് കൊല്ലാനുള്ള അന്തിമ നടപടി സ്വീകരിക്കും.


സംഭവം നടന്ന പ്രദേശത്തും വയനാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന മറ്റുപ്രദേശങ്ങളിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും ആവശ്യമായ ദ്രുതകര്‍മ സേനയെ നിയോഗിക്കുകയും ചെയ്യും. അതേസമയം, കടുവാ ആക്രമണത്തിൽ പ്രതിഷേധിച്ച് മാനന്തവാടി മുനിസിപ്പാലിറ്റിയിൽ എസ് ഡി പി ഐ നാളെ ഹർത്താൽ പ്രഖ്യാപിച്ചു.

Also Read
user
Share This

Popular

KERALA
KERALA
പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലും; ഉത്തരവിറക്കി ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ